ജീവനക്കാർക്ക് ശമ്പളം ഇല്ല !!പി.ടി തോമസ് എം.എല്‍.എ വീക്ഷണം പത്രത്തിന്റെ എം.ഡി സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം: പി.ടി തോമസ് എം.എല്‍.എ വീക്ഷണം പത്രത്തിന്റെ എം.ഡി സ്ഥാനം രാജിവെച്ചു. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതായി കാണിച്ച് പി. ടി തോമസ് കെ.പി.സി.സി പ്രസിഡണ്ടിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രീയകാര്യസമിതി അംഗീകരിച്ചു.വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പി.ടി തോമസിന്റെ രാജി. ഇരട്ട പദവി താത്പര്യമില്ലാത്തതിനാലാണ് രാജിയെന്ന് പി.ടി തോമസ് പറഞ്ഞു.

വീക്ഷണത്തിന് മൂന്നരകോടിയുടെ ബാധ്യതയും ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പള കുടിശികയും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശമ്പളം കൃത്യമായി കിട്ടുന്നില്ലെന്ന് കാണിച്ച് ജീവനക്കാര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് പരാതിയും നല്‍കിയിട്ടുണ്ട്.ബാങ്കുകളിലെ ബാധ്യത, അച്ചടിക്കൂലി, ജീവനക്കാരുടെ ശമ്പള കുടിശിക ഇനങ്ങളിലായാണ് മൂന്നര കോടിയുടെ ബാധ്യത. ബാധ്യത ഏറിയതോടെ തൃശൂര്‍, കൊല്ലം എഡിഷനുകള്‍ പൂട്ടിയിരുന്നു.

രണ്ടര കോടി രൂപ കെ.പി.സി.സി നേരിട്ട് നല്‍കിയിട്ടും കടബാധ്യതയില്‍ നിന്നും കരകയറാന്‍ വീക്ഷണത്തിനായിരുന്നില്ല. മാനേജ്മെന്റിലെ പാളിച്ചയാണ് പത്രത്തെ കടക്കെണിയിലാക്കിയതെന്ന് കെ.പി.സി.സി നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.ബാധ്യത വര്‍ധിച്ചതോടെ എസ്.ബി.ഐയിലെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ധനലക്ഷ്മി ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് രണ്ട് മാസത്തെ ശമ്പള കുടിശിക നല്‍കിയത്.

Top