പ്രിയ പി.ടിക്ക് വിട: പി.ടി. തോമസിന്റെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്

കൊച്ചി: പി.ടി.തോമസ് എംഎൽഎയുടെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്. വീട്ടിൽനിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തും. ഇന്നു പുലർച്ചെയോടെയാണ് മൃതദേഹം ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. ഇ​ടു​ക്കി ബി​ഷ​പ്പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, പാ​ലാ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​രും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി.

മൃതദേഹം, കൊച്ചി പാലാരിവട്ടത്തെ വസതിയെത്തിച്ചതിനു ശേഷം രാവിലെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലും എറണാകുളം ടൗൺഹാളിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ കാക്കനാട് കമ്യൂണിറ്റി ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ കൊച്ചിയിൽ അന്ത്യാഞ്ജലി അർപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്.ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യ​ണ​മെ​ന്നും എ​റ​ണാ​കു​ളം ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​ണ​മെ​ന്നും പി.​ടി. തോ​മ​സ് അ​ന്ത്യാ​ഭി​ലാ​ഷ​മാ​യി പ​റ​ഞ്ഞി​രു​ന്നു.

ചി​താ​ഭ​സ്മ​ത്തി​ൻറെ ഒ​രു ഭാ​ഗം ഉ​പ്പു​തോ​ടി​ലെ അ​മ്മ​യു​ടെ ക​ല്ല​റ​യി​ൽ നി​ക്ഷേ​പി​ക്ക​ണം. മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്ത് വ​യ്ക്ക​രു​ത്. അ​ന്ത്യോ​പ​ചാ​ര​സ​മ​യ​ത്ത് വ​യ​ലാ​റി​ൻറെ “ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി​യു​റ​ങ്ങും​തീ​രം’​എ​ന്ന ഗാ​നം ആ​ല​പി​ക്ക​ണ​മെ​ന്നും അ​ന്ത്യാ​ഭി​ലാ​ഷ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

തൊ​ടു​പു​ഴ, തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു​ത​വ​ണ വീ​തം എം​എ​ൽ​എ​യും ഇ​ടു​ക്കി​യി​ൽ​നി​ന്ന് ഒ​രു​വ​ട്ടം എം​പി​യു​മാ​യി. കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണ​ത്തി​ൻറെ ചീ​ഫ് എ​ഡി​റ്റ​റാ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. എം​എ, എ​ൽ​എ​ൽ​ബി ബി​രു​ദ​ധാ​രി​യാ​ണ്.

ഇ​ടു​ക്കി ഉ​പ്പു​തോ​ട് പു​തി​യാ​പ​റ​മ്പി​ൽ തോ​മ​സ്-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1950 ഡി​സം​ബ​ർ 12ന് ​ജ​ന​നം. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം.

കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശം. കെ​എ​സ് യു ​ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ൻറ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പ്ര​സി​ഡ​ൻറ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ൻറ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 1980 മു​ത​ൽ കെ​പി​സി​സി, എ​ഐ​സി​സി അം​ഗ​മാ​ണ്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് മെം​ബ​റാ​യി​രു​ന്നു.

1990ൽ ​ഇ​ടു​ക്കി ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​മാ​യി. 1991ലും 2001​ലും തൊ​ടു​പു​ഴ​യി​ൽ​നി​ന്നും 2016ലും 2021​ലും തൃ​ക്കാ​ക്ക​ര​യി​ൽ​നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി. 1996ലും 2006​ലും തൊ​ടു​പു​ഴ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. 2009ൽ ​ഇ​ടു​ക്കി​യി​ൽ​നി​ന്നു ലോ​ക്സ​ഭാം​ഗ​മാ​യി. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ലും കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലും വേ​റി​ട്ടു​നി​ന്നു. ഭാ​ര്യ: ഉ​മ തോ​മ​സ് (ആ​സ്റ്റ​ർ മെ​ഡ്‌​സി​റ്റി). മ​ക്ക​ൾ: ഡോ. ​വി​ഷ്ണു, വി​വേ​ക് (നി​യ​മ​വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൾ: ഡോ. ​ബി​ന്ദു.

Top