ജോസഫ് ഇടത്തേക്ക് നീങ്ങിയാല്‍ രക്ഷപ്പെടുന്നത് പാവം പിടി തോമസ്;ഇത്തവണ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്‍എംപി,മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് തുറന്ന് പറച്ചില്‍.

കേരളാ കോണ്‍ഗ്രസിലെ പിജെ ജോസഫ് വിഭാഗം ഇടതുപക്ഷത്തേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിടി തോമസ് മനസ്സ് തുറന്നു പറഞ്ഞ് രംഗത്ത് എത്തി. തൊടുപുഴയില്‍ നിന്ന് എംഎല്‍എയായിട്ടുള്ള പിടി തോമസിന് ജോസഫ് യുഡിഎഫിലെത്തിയതോടെ സീറ്റ് നഷ്ടമായി. ഇടുക്കിയുടെ എംപിയായിരുന്ന തോമസിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും ചെയ്തു. ഡീന്‍ കുര്യാക്കോസിന് മത്സരിക്കാന്‍ വേണ്ടി തോമസ് മാറികൊടുത്തുവെങ്കിലും ജയിച്ചുകയറാന്‍ പിടി തോമസിന് കഴിഞ്ഞിരുന്നില്ല.

നിയമസഭയിലേക്ക് തൊടുപുഴ സീറ്റ് കിട്ടില്ലെന്ന് തോമസിന് അറിയാമായിരുന്നു. പിജെ ജോസഫില്‍ നിന്ന് യുഡിഎഫിന് തൊടുപുഴ പിടിച്ചുവാങ്ങാന്‍ കഴിയില്ല. അതിനിടെയാണ് ഇടതുപക്ഷത്തേക്ക് ജോസഫ് മാറുമെന്ന സൂചനയെത്തിയത്. ഇതോടെ പിടി തോമസ് പ്രസ്താവനയുമായി എത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തോമസ് അറിയിച്ചു. ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാണ്. ജയിക്കാനുള്ള വീറും വാശിയും തനിക്കുണ്ട്. ഇപ്പോള്‍ ഏതെങ്കിലും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാകുംപി.ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സഭാ നേതൃത്വവുമായി ഇടഞ്ഞതിനെ തുടര്‍ന്ന് സിറ്റിങ് എംപിയായിരുന്നിട്ടും പി.ടി തോമസിന് ഇടുക്കിയില്‍ പാര്‍ട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു. തോമസിന് നിയമസഭയില്‍ സീറ്റ് നല്‍കുമെന്നായിരുന്നു അന്ന് നല്‍കിയ വാഗ്ദാനം. ഇതോടെ ചാലക്കുടിയിലേക്ക് തോമസ് പ്രവര്‍ത്തനം മാറ്റി. എന്നാല്‍ തോമസിനോട് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ തോമസ് നിശബ്ദനാവുകയും ചെയ്തു. അതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജും ആന്റണിരാജുവും മുന്നണി വിടാന്‍ നീക്കം നടത്തുന്നതായി വാര്‍ത്തെയത്തിയത്.

ജോസഫും ഇവര്‍ക്കൊപ്പം ചേരുമെന്നും സൂചനയുണ്ടായി. ഇതോടെയാണ് പ്രസ്താവനയുമായി തോമസ് രംഗത്ത് എത്തിയത്. ജോസഫ് മുന്നണി വിട്ടാല്‍ തൊടുപുഴയില്‍ മത്സരിക്കാനാണ് പിടി തോമസിന് താല്‍പ്പര്യം. അതിനിടെ തോമസിന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന വാദം കോണ്‍ഗ്രസില്‍ ശക്തമാണ്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും തോമസിന് അനുകൂലമാണ്. അതും മത്സര സാഹചര്യം കൂട്ടും. കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ക്ലീന്‍ നേതാക്കളുടെ പട്ടികയിലാണ് തോമസിനെ ചേര്‍ത്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഗ്രൂപ്പിന് അതീതമായ പരിഗണന വച്ചു പോലും തോമസിന് സീറ്റ് കിട്ടും. ഇടുക്കിയിലോ എറണാകുളത്തോ ആകും കൂടുതല്‍ സാധ്യത.

Top