മുടങ്ങില്ല പ്രാണവായു..! ഓക്‌സിജൻ വിതരണത്തിനായി കൈകോർത്ത് മോട്ടോർവാഹന വകുപ്പും കെ.എസ്.ആർ.ടി.സിയും : ടാങ്കറുകളുടെ വളയം പിടിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവ് അതിന്റെ രൂക്ഷാവസ്ഥയിലാണ്. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്‌സിജൻ ഉൾപ്പടെയുള്ള വസ്തുക്കളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തേണ്ട സമയം കൂടിയാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളിൽ ഓക്‌സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടത്. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കൈകോർത്തിരിക്കുകയാണ് കെഎസ്ആർടിസിയും മോട്ടോർ വാഹനവകുപ്പും.

ദ്രവീകൃത ഓക്‌സിജൻ വഹിക്കുന്ന ടാങ്കറുകൾ ഓടിക്കുന്നത് ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസിയുടെ സഹായം തേടുകയായിരുന്നു മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർമാരുടെ കുറവ് കാരണം പ്രാണവായു വിതരണം താളംതെറ്റാതിരിക്കാൻ മടിച്ചുനിൽക്കാതെ കെഎസ്ആർടിസി അധികൃതരും സന്നദ്ധരായി രംഗത്ത് വരികെയും ചെയ്തു.

പാലക്കാട് കഞ്ചിക്കോട്ടെ പ്രധാന ഓക്‌സിജൻ പ്ലാന്റിൽ നിന്നും ദ്രവീകൃത യ്രോജനിക് ടാങ്കറുകൾ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലേക്ക് എത്തിക്കുകയാണ് ഡ്രൈവർമാരുടെ ജോലി. ഇതോടൊപ്പം ടാങ്കറിൽ കൊണ്ടുവരുന്ന ഓക്‌സിജൻ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മർദത്തിൽ പകർത്തി നൽകുകയും വേണം.

ഇതിനായി ഡ്രൈവർമാർക്ക് രണ്ടുദിവസത്തെ പരിശീലനം നൽകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാലക്കാട് ഡിപ്പോയിൽ നിന്നും 35 ഉം എറണാകുളത്തുനിന്നും 25 ഡ്രൈവർമാർക്കുമാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഇതിനുശേഷം ഇവരെ ഓക്‌സിജൻ ടാങ്കറുകളിൽ നിയോഗിക്കും. രണ്ടുദിവസത്തിനകം ഇവരെ ഓക്‌സിജൻ നീക്കത്തിന് ഉപയോഗിക്കാനാകും എന്നാണ് റിപ്പോർട്ടുകൾ.

Top