ഭയം കാട്ടി അടക്കിവയ്ക്കാ പഴയ കാലമല്ലപ്പാ..യുവതീപ്രവേശനത്തിന് തമിഴകത്തിന്റെ പിന്തുണ…കിടിലന്‍ പാട്ടുമായി പാ രഞ്ജിത്ത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം ലോക ശ്രദ്ധ നേടുകയാണ്. യുവതീ പ്രവേശനത്തിന് തമിഴകത്തിന്റെ പിന്തുണ. കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ആക്രമണം അഴിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്ക് തമിഴകത്ത് നിന്ന് മറുപടി. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കിടിലന്‍ മറുപടി. ‘അയാം സോറി അയ്യപ്പാ… നാ ഉള്ള വന്താ യെന്നപ്പാ, ഭയം കാട്ടി അടക്കിവയ്ക്കാ പഴയ കാലമല്ലപ്പാ..’ എന്ന പാട്ടിലൂടെയാണ് പാ രഞ്ജിത്ത് ശബരിമല വിഷയത്തിലെ നിലപാട് വ്യക്തമാക്കുന്നത്.

പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള കാസ്റ്റ്ലെസ് കളക്ടീവ് ബാന്‍ഡ് ആലപിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണയ്ക്കുകയും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെ അപലപിക്കുകയുമാണ് ഗാനത്തില്‍. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലായിരുന്നു കാസ്റ്റ്ലെസ്സ് കളക്ടീവ് ഈ ഗാനം അവതരിപ്പിച്ചത്. 19 പേര് അടങ്ങുന്നതാണ് കാസ്റ്റ്ലെസ് കളക്ടീവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top