പിണറായി പണി തുടങ്ങി: ആദ്യം തെറിച്ചത് പത്മകുമാർ; പിന്നെ യതീഷ് ചന്ദ്ര: ഓരോ ഉദ്യോഗസ്ഥർക്കായി പണി കിട്ടി തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് അമിതമായി കൂറു കാണിച്ച പൊലീസ് ഉദ്യോഗസ്ഥർ ഓരോരുത്തരെയായി തെറിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തു കാട്ടി തുടങ്ങി. സോളാർ കേസിലെ വിവാദ ദൃശ്യങ്ങൾ കൈവശം വച്ച് യുഡിഎഫ് സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയത്് നാലു വർഷത്തോളം എറണാകുളം റേഞ്ച് ഐജിയായി, മധ്യമേഖലയിലും തിളങ്ങി നിന്നിരുന്ന സൗത്ത് സോൺ എഡിജിപി കെ.പത്മകുമാറാണ് ആദ്യം തെറിച്ചത്. സോളാർ കേസിൽ സർക്കാരിനു അനുകൂലമായ തെളിവുകൾ ശേഖരിക്കുന്നതിലടക്കം മുന്നിൽ നിന്ന പത്മകുമാറിനെതിരെ സോളാർ കേസിലെ പ്രതി സരിത എസ്.നായർ രേഖാ മൂലം പരാതി പോലും നൽകിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

padma
എന്നിട്ടും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരുന്ന യുഡിഎഫ് സർക്കാർ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച പത്മകുമാറിനെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഇതേ സോണിൽ തന്നെ നിയമിക്കുകയായിരുന്നു. ഈ പത്മകുമാറിനെയാണ് ആദ്യം തന്നെ പിണറായി വിജയൻ നീക്കിയത്. ദക്ഷിണമേഖലാ എഡിജിപിയായി ബി.സന്ധ്യയെ നിയമിച്ച സർക്കാർ പത്മകുമാറിനു ഇതുവരെയും സ്ഥാനം നൽകിയിട്ടു പോലുമില്ല. തൊട്ടുപിന്നാലെ ആലുവ റൂറൽ എസ്പി യതീഷ് ചന്ദ്രയെയും തെറിപ്പിച്ചു. സിപിഎം നടത്തിയ ഹർത്താലിനെ പ്രവർത്തകരെ ഓടിച്ചിട്ടു തല്ലുന്ന യതീഷ് ചന്ദ്രയുടെ ചിത്രം സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിപ്പിരുന്നു. അന്നു മുതൽ ഇടതു പാർട്ടികളുടെ പ്രത്യേകിച്ചു സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായിരുന്നു യതീഷ് ചന്ദ്ര. പെരുമ്പാവൂർ ജിഷ വധക്കേസിന്റെ പേരിലാണെങ്കിലും, യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയതിലൂടെ കണക്കുകൾ തങ്ങളുെ പക്കലുണ്ടെന്ന സന്ദേശമാണ് ഇപ്പോൾ പിണറായി വിജയൻ മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്നത്.

yathiആലുവ റൂറൽ എസ്പിയായി പി.എൻ ഉണ്ണിരാജനെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. സോളാർ കേസിൽ ആരോപണ വിധേയരായിരിക്കുന്ന പെരുമ്പാവൂർ ഡിവൈഎസ്പിയെയും സിഐയെയും കുറുപ്പമ്പടി സിഐയെയും എസ്‌ഐയെയും ജിഷ വധക്കേസിന്റെ പേരിലാണെങ്കിലും നടപടിക്കു വിധേയരാക്കിയിട്ടുണ്ട.്
യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് കോൺഗ്രസ് ഭക്തരായി അകമഴിഞ്ഞു പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയെല്ലാം പൊലീസ് നടപടിക്കു വിധേയരാകേണ്ടി വരുമെന്ന സൂചനകളാണ് ഇപ്പോൾ ആദ്യ നടപടികളിലൂടെ തന്നെ നൽകുന്നത്. ഈ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിൽ അടുത്ത ആഴ്ച തന്നെ വൻഅഴിച്ചു പണിയുണ്ടാകുമെന്ന സൂചന ലഭിക്കുന്നതും. ഇതിനിടെ ഗവ.പ്ലീഡർമാരെ പുറത്താക്കാനുള്ള നടപടികളും ആദ്യ ഘട്ടത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. നിയമവകുപ്പ് മന്ത്രി എ.കെ ബാലൻ ഇതിനുള്ള നടപടികൾക്കു നിർദേശം നൽകി. കോൺഗ്രസ് സർക്കാർ നിയമിച്ച പ്ലീഡർമാരെ പുറത്താക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ സർവീസിൽ നിന്നു മാറണം എന്നു കാട്ടിയാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

Top