ഒളിച്ചോടാന്‍ സഹായിച്ച പതിനാറുകാരിയെ ഗ്രാമം ജീവനോടെ കത്തിച്ചു

Fire

ഇസ്ലമാബാദ്: ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിയെന്നാരോപിച്ച് പതിനാറുകാരിയെ ജീവനോടെ കത്തിച്ചു. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം. ഗ്രാമത്തിലെ പരസ്പരം ഇഷ്ടപ്പെട്ട യുവാവിനെയും യുവതിയെയും ഒളിച്ചോടാന്‍ സഹായിച്ചതിന് ബലിയാടായത് പതിനാറുകാരിയാണ്. അയല്‍ക്കാരായ യുവാവിനെയും യുവതിയെയും ഒളിച്ചോടാന്‍ സഹായിച്ച പെണ്‍കുട്ടി ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിച്ചെന്നായിരുന്നു ആരോപണം.

പിന്നീട് ഗോത്ര സഭ കൊലയ്ക്ക് ഉത്തരവിടുകയായിരുന്നു. ഗോത്രസഭയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ ഗ്രാമത്തിനു പുറത്തൊരിടത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ബോധം മറയുന്നതിനായി ചില മരുന്നുകളും അവളുടെ ശരീരത്തില്‍ കുത്തിവയ്ക്കാറുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവും യുവതിയും രക്ഷപെടുന്നതിന് ഉപയോഗിച്ച വാനില്‍ പെണ്‍കുട്ടിയെ ബന്ധിക്കുകയും പെട്രോളൊഴിച്ച് തീകത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദുരഭിമാനക്കൊലയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top