പാക്കിസ്ഥാനിൽ വീണ്ടും അറസ്റ്റ്; ഇന്ത്യ – പാക്ക് ബന്ധം വീണ്ടും വഷളാകുന്നു

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: ചാരവൃത്തിയുടെ പേരിൽ ന്ത്യയുടെ മുൻ നാവിക സേനാ ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്കു വിധിച്ചു പ്രകോപനം ആരംഭിച്ച പാക്കിസ്ഥാൻ വീണ്ടും പ്രകോപനവുമായി രംഗത്ത്. ഇന്ത്യയുടെ രണ്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താണ് വീണ്ടും ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ രംഗത്ത എത്തിയിരിക്കുന്നത്.
മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കൽഭൂഷൺ യാദവിന് വധശിക്ഷ നൽകാനിരിക്കെയാണ് മൂന്ന് ഇന്ത്യൻ റോ ഏജൻറുമാരെ കൂടെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ ഇന്നലെ വെളിപ്പെടുത്തിയത്. ന്ത്യ-പാക് ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ് ഈ സംഭവം. ‘ദി എക്‌സ്പ്രസ് ട്രിബ്യൂണലാ’ണ് വാർത്ത പുറത്ത് വിട്ടത്.
ചൈന,പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി (സിപിഇസി) ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ ശ്രമിച്ചവരാണ് പിടിയിലായതെന്ന് പാകിസ്ഥാൻ വ്യക്തമാക്കുന്നു. ഇന്ത്യ-പാക് അതിർത്തി കടന്ന് പലപ്പോഴും ഇവർ ഇന്ത്യൻ സൈനികരുമായി ചർച്ച നടത്തിയിരുന്നുവെന്ന് ജിയോ ന്യൂസ് വ്യക്തമാക്കി. ഖലീൽ,ഇംത്യാസ്, റാഷിദ് എന്നിവരാണ് അറസ്റ്റിലായതെന്നും ജിയോ ന്യൂസ് പുറത്തു വിട്ടു.
ഇതിനിടെ കൽഭൂഷൺ യാദവിന്റെ വധശിക്ഷ നടപ്പാക്കാനുള്ള പാക് തീരുമാനത്തിൽ പ്രതിഷേധിച്ചു പാക്കിസ്ഥാനുമായുള്ള നയതന്ത്ര ചർച്ചകളെല്ലാം ഇന്ത്യ അവസാനിപ്പിച്ചു. ഇന്നലെ നടത്താനിരുന്ന സെക്രട്ടറി തല ചർച്ചകൾക്കു വരേണ്ടെന്നു പാക്കിസ്ഥാനോടു ഇന്ത്യ അറിയിച്ചതായും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top