‘പാകിസ്താന്‍ പകരം വീട്ടും’ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അതിര്‍ത്തിയില്‍ ഉറുദുവില്‍ ബലൂണ്‍ സന്ദേശങ്ങള്‍

ഛണ്ഡീഗഡ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പഞ്ചാബിലെ അതിര്‍ത്തി മേഖലകളില്‍ ബലൂണ്‍ സന്ദേശങ്ങള്‍. ഗീസല്‍, പത്താന്‍കോട്ട്, ഫരീദ്‌കോട്ട്, കാര്‍തര്‍പൂര്‍ എന്നിവിടങ്ങളിലെ അതിര്‍ത്തി മേഖലകളിലാണ് ബലൂണുകള്‍ കണ്ടെത്തിയത്. മഞ്ഞ, പച്ച നിറങ്ങളിലുള്ള ബലൂണുകളില്‍ ഉറുദുവിലാണ് സന്ദേശങ്ങള്‍. പാകിസ്താന്‍ തീര്‍ച്ചയായും പ്രതികാരം ചെയ്യുമെന്നാണ് സന്ദേശങ്ങളുടെ ആകെതുക.

വെള്ളിയാഴ്ച്ച ഗീസലിലെ ഒരു വാച്ച്മാനാണ് ആദ്യം ബലൂണ്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്നും ലഭിച്ച ബലൂണ്‍ ഇയാള്‍ ഉടന്‍തന്നെ അടുത്തുള്ള ദിന നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പൊലീസ് ബലൂണിന്റെ ഉറവിടം അന്വേഷിക്കുകയാണ്. ‘കശ്മീരികള്‍ ഇന്ത്യയെ തകര്‍ക്കു’മെന്നാണ് വാച്ച്മാന് കിട്ടിയ ബലൂണില്‍ ഉറുദുവിലെഴുതിയ സന്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള സന്ദേശവുമായി ഒരു ബലൂണും കിട്ടിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മോഡിജീ, അയൂബിന്റെ വാള്‍ ഞങ്ങളുടെ കൈവശം ഇപ്പോഴുമുണ്ട്. ഇസ്ലാം സിന്ദാബാദ്’ എന്നാണ് മോഡിക്കുള്ള സന്ദേശമെന്ന് പൊലീസ് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

നിയന്ത്രണ രേഖ കടന്ന പാക് അധീന കശ്മീരിലെ സൈനിക ക്യാമ്പുകള്‍ ആക്രമിച്ചതിന് പിന്നാലെ അതിര്‍ത്തിയിലെ ഗ്രാമീണരെ ഇന്ത്യ ഒഴിപ്പിച്ചിരുന്നു. അതിര്‍ത്തി മേഖലകളെല്ലാം കനത്ത സുരക്ഷയിലാണ്. ഗ്രാമീണരെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നിരീക്ഷിക്കാന്‍ ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട് ജില്ലകളില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ സന്ദര്‍ശിച്ചു.ജൂലൈയില്‍ പാകിസ്താന്‍ പതാകയും ‘ഞാന്‍ പാകിസ്താനെ ഇഷ്ടപ്പെടുന്നു’ എഎന്ന സന്ദേശവും ആലേഖനം ചെയ്ത ബലൂണ്‍ ദിനനഗറില്‍ നിന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ആയുധധാരികളായ തീവ്രവാദികള്‍ ദിനനഗറിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു.

Top