ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുമോ എന്ന് ഉറ്റ്‌നോക്കുകയാണ് ലോക രാജ്യങ്ങള്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത് പൊതു തെരഞ്ഞെടുപ്പാണ് പാകിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത്. പലപ്പോഴും പട്ടാളഭരണത്തിലാണ് രാജ്യം കഴിഞ്ഞത്.
ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) മുന്നില്‍ നില്‍ക്കുകയാണ്. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎംഎല്‍എന്‍) ആണ് രണ്ടാമതുള്ളത്.
എന്നാല്‍ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്ത്യത്തിലേക്ക് കടക്കവെ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 272 അംഗ അസംബ്‌ളിയില്‍ 113 സീറ്റ് നേടി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനിന്റെ പാര്‍ട്ടി (പി.ടി.ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇപ്പോഴത്തെ നിലയില്‍ ഇമ്രാന്‍ ഖാന്‍ തന്നെ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. അതേസമയം, ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് ഫലം വൈകാന്‍ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
മുഖ്യ എതിരാളികളായ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസും(പി.എം.എല്‍.എന്‍) 64 സീറ്റുകളുമായി രണ്ടാമതാണ്. കൊല്ലപ്പെട്ട പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) 43 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.
സര്‍ക്കാരുണ്ടാക്കുന്നതില്‍ പി.പി.പിയുടെ പിന്തുണ നിര്‍ണായകമാകുമെന്നാണ് ഫലം നല്‍കുന്ന സൂചനകള്‍. ഷഹബാസ് ഷരീഫും പി.പി.പി ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും നവാസ് ഷെരീഫിന്റെ പാര്‍ട്ടി വ്യക്തമാക്കി. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ പി.എം.എല്‍.എന്‍ ആഹ്വാനം ചെയ്തു.