ന്യുഡൽഹി:സ്വാതന്ത്യ ദിനമായ ആഗസ്ത് പതിനഞ്ചിനോടടുത്ത് കാശ്മീരിൽ കലാപമുണ്ടാക്കാൻ പാക് നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ .എന്നാൽ ഏതൊരു നീക്കത്തെയും തകർത്തുകളയുമെന്ന് ഇന്ത്യയും .ഡൽഹി,കശ്മീർ ഉൾപ്പെടെ പലയിടങ്ങളിലും സ്ഫോടനങ്ങളും,ആക്രമണങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാൻ ഭീകരരെ എത്തിക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വന്നതിനെ തുടർന്നാണിത് .
അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റം തടയാനും , കശ്മീരികളുമായി ഭീകരർ സമ്പർക്കം പുലർത്തുന്നത് തടയാനുമായി സൈന്യം പ്രത്യേകം നിരീക്ഷണം നടത്തുന്നുണ്ട് . അതിർത്തി പ്രദേശങ്ങളിലെ ഭീകര കേന്ദ്രങ്ങൾ പാകിസ്ഥാൻ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു . പുൽവാമ ആക്രമണത്തിനു ശേഷം പാകിസ്ഥാൻ അതിർത്തിയിലെ ഭീകര ക്യാമ്പുകൾ മാറ്റിയിരുന്നു .
അതേ സമയം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരോട് യാതൊരു ദയയും കാട്ടില്ലെന്നാണ് സൈന്യത്തിന്റെ പക്ഷം . കൂടുതൽ ആയുധങ്ങളും കര,നാവിക,വ്യോമസേന വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട് . ഏതു സമയത്തുണ്ടാകുന്ന ആക്രമണങ്ങളും നേരിടാൻ പാകത്തിൽ സജ്ജമാണ് സേനാ വിഭാഗങ്ങളെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ തന്നെ അറിയിച്ചിരുന്നു .ഇന്ത്യൻ സ്ഥാനപതിയോടെ പാകിസ്ഥാൻ വിട്ടുപോകാൻ കല്പിക്കുകയും ചെയ്തു .ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ പാകിസ്ഥാൻ നാണം കെട്ടിരിക്കുകയാണ് .മാത്രമല്ല ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘം കശ്മീരിൽ ക്യാമ്പ് ചെയ്യുന്നുമുണ്ട് .