പാകിസ്താനെക്കുറിച്ചുള്ള തന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് രാജ്‌നാഥ് സിംഗ്

Secular-country-india-home-minister-rajnath-singh-ram-shankar-katheria

ദില്ലി: പത്താന്‍കോട് മോഡല്‍ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നൂവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതില്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന പിന്തുണയല്ല ലഭിക്കുന്നതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താനെ വ്ശ്വസിക്കാന്‍ കൊള്ളില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പത്താന്‍കോട് ആക്രമണത്തില്‍ എന്‍ഐഎ സംഘത്തിന്റെ അന്വേഷണം പാകിസ്താനില്‍ അനുവദിക്കാത്ത നടപടി വഞ്ചനയാണെന്നും പാകിസ്താനെക്കുറിച്ചുള്ള തന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പാകിസ്താന്റെ ഭാഗത്തു നിന്നുള്ള അലംഭാവവും അദ്ദേഹം വിമര്‍ശിച്ചു. എന്‍ഐഎയെ പാകിസ്താനില്‍ അന്വേഷണം നടത്താന്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് യാതോരു സഹകരണവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top