കുല്‍ഭൂഷന്‍ യാദവിനെ പാക്കിസ്ഥാന്‍ തട്ടിയെടുത്തതാണ്‌ : ഇറാനിയും മാറിയും പറഞ്ഞത് സത്യം;കൂടുതല്‍ തെളിവുകളും സാക്ഷികളും ഉണ്ട് – മാമ ഖാദിര്‍ ബലൂച്

ശാലിനി (Herald Exclusive )
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്ഭൂഷന്‍ യാദവ് വിഷയത്തില്‍ അന്താരാഷ്‌ട്ര കോടതിയിലെ ഇന്ത്യയുടെ വാദത്തിന് ശക്തിയേറി. മുന്പ് ബലൂച് നേതാവായ മാറിയും ബാലൂചിലെ ഐ എസ ഐ ചാരനായ ഒമര്‍ ഇറാനിയും പറഞ്ഞതെല്ലാം സത്യമാണ്. അതിനായി കൂടുതല്‍ തെളിവുകളും സാക്ഷികളും ഉണ്ട് എന്ന് ബലൂച് നേതാവ് മാമാ ഖാദിര്‍ ബലൂച് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

“ഇറാനില്‍ വ്യാപാരം നടത്തിയിരുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷന്‍ യാദവിനെ പാക്കിസ്ഥാന്‍ തട്ടിയെടുത്തതാണ്‌. അതിനായി പാക് ചാര സംഘടനയായ ഐ എസ ഐ അവരുടെ ബലൂചിലെ പ്രവര്‍ത്തകനായ മുല്ല ഒമര്‍ ബലൂച് ഇറാനിയെ ചുമതലപ്പെടുത്തുകയായിരുന്നു.” എന്ന് ഖാദിര്‍ ബലൂച് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പരന്നുകിടക്കുന്ന വോയിസ് ഫോര്‍ മിസ്സിംഗ്‌ ബാലൂച്സ് എന്ന സംഘടനയുടെ വിവിധ ശൃംഖലകളില്‍ ഇതിന്റെ തെളിവുണ്ട് എന്നും സംഘടനയുടെ ഉപാധ്യക്ഷന്‍ കൂടിയായ മാമ പറഞ്ഞു.

ഇറാനിലെ ചാബഹാര്‍ തുറമുഖത് നിന്നാണ് കുല്‍ഭൂഷന്‍ യാദവിനെ ഇറാനി റാഞ്ചിയത്‌. ഇയാള്‍ ഐഎസഐ ക്ക് വേണ്ടി ഇറാനിലെ ബലൂച് പ്രക്ഷോഭകരെയും തട്ടിയെടുത്തിട്ടുണ്ട്. എല്ലാവരെയും ഐ എസ ഐ ക്ക് കൈമാറിയിരുന്നു.കോടിക്കണക്കിനു രൂപ കുല്‍ഭൂഷനെ തട്ടിയെടുക്കാന്‍ പാക്കിസ്ഥാന്‍ ഇരാനിക്ക് നല്‍കിയിരുന്നു എന്നും മാമ ഖാദിര്‍ ബലൂച് പറഞ്ഞു.

കണ്ണ് മൂടിക്കെട്ടി ബന്ധനസ്ഥനാക്കിയ ശേഷം ഒരു ഡബിള്‍ ഡോര്‍ കാറില്‍ ചാബഹാരില്‍ നിന്നും മാഷ്കലിലെക്കും തുടര്‍ന്ന് ക്വറ്റയിലേക്കും ശേഷം ഇസ്ലാമാബാദിലേക്കും യാദവിനെ എത്തിച്ചു. മാഷ്കലില്‍ വച്ച് തന്നെ ഇറാനി ദൌത്യം ഒഴിഞ്ഞ് ഐഎസഐ ക്ക് യാദവിനെ കൈമാറിയിരുന്നു. തുടര്‍ന്ന് ഇയാളെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ചാല്‍ യാദവ് ഒരിക്കലും ബലൂചിസ്ഥാനില്‍ എത്തിയിരുന്നില്ല എന്ന് മനസിലാക്കാം.ഇപ്പോള്‍ കറാച്ചിയില്‍ താമസിക്കുന്ന മുല്ല ഒമര്‍ ഇറാനിയെ ബലൂച് പ്രക്ഷോഭകര്‍ മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നെല്ലാം അയാളുടെ നിരവധി കൂട്ടാളികള്‍ കൊല്ലപ്പെട്ടു . ബലൂചിസ്ഥാനില്‍ ആരെല്ലാം എത്തുന്നു ആരെല്ലാം പുറത്തു പോകുന്നു എന്നെല്ലാം ഐഎസ്ഐ അറിയാറുണ്ട്.ചെക്പോസ്റ്റുകള്‍ ഉള്ള ഇവിടെ ആരും അറിയാതെ ഒരു വിദേശിയും വന്ന് പോകില്ല. എന്റെ മകനെയും പാക്കിസ്ഥാന്‍ ചാര സംഘടന തട്ടിയെടുത്തിരുന്നു. മൂന്നു വര്ഷം കഴിഞ്ഞു മൃത ദേഹം തിരികെ തന്നു. ഇതേവരെ ഐ എസ ഐ 45000 ഓളം ബലൂച് പ്രക്ഷോഭകരെ തട്ടിയെടുത്തിട്ടുണ്ട്. എല്ലാത്തിനും വ്യക്തമായ സാക്ഷികളും തെളിവുകളും ഉണ്ട്. ആവശ്യപ്പെടുകയാണ് എങ്കില്‍ യാദവിന് വേണ്ടി വോയിസ് ഓഫ് മിസ്സിംഗ്‌ ബലൂച് നിയമ സഹായം നല്‍കാന്‍ തയാറാണ്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ സാക്ഷികളെ ഹാജരാക്കാം. അതിര്‍ത്തി കടന്നു യാദവ് ഒരിക്കലും ബാലൂച്ചില്‍ എത്തിയിട്ടില്ല എന്നാലല്ലേ അദ്ദേഹത്തിന് ആക്രമണങ്ങളില്‍ പങ്കുണ്ടാകൂ ? എന്നും മാമ ഖാദിര്‍ ബലൂച് അറിയിച്ചു.

നിരന്തരമായി വരുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കുകയാണ്. യാദവിനെ ചാബഹാര്‍ തുറമുഖത് നിന്ന് ഐഎസഐ തട്ടിയെടുത്തതാണ്‌ എന്ന് നേരത്തെ തന്നെ ഇന്ത്യ പറഞ്ഞിരുന്നു. എന്നാല്‍ അന്നെല്ലാം അത് പാക്കിസ്ഥാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. താനാണ് തട്ടിയെടുത്തത് എന്നും പണത്തിനായി പാക് ചാര സംഘടനക്കു യാദവിനെ കൈമാറിയെന്നും അടുത്തിടെ ഇറാനി സ്വയം വെളിപ്പെടുത്തിയിരുന്നു.

Top