![](https://dailyindianherald.com/wp-content/uploads/2019/10/Narendra-Modi-HERALD.jpg)
ന്യൂഡല്‍ഹി:പാക്‌സതാനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധസേനയ്ക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കെതിരായി നിഴല്‍യുദ്ധം നടത്തുകയാണെന്നും എന്നാല്‍ ഭീകരരെ അവരുടെ വീടുകളിലെത്തിയാണ് ഇന്ത്യ പാഠം പഠിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. എന്‍സിസി റാലിയില്‍ പങ്കെടുത്തുകൊണ്ട് ഡല്‍ഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മുടെ അയല്‍രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടത് നമുക്കറിയാം. അവരെ പരാജയപ്പെടുത്താന്‍ നമ്മുടെ സായുധസേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ ആവശ്യമില്ല. പതിറ്റാണ്ടുകളായി അവര്‍ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തിവരുന്നുണ്ട്. ഇതിലൂടെആയിരക്കണക്കിന് ജവാന്മാര്‍ക്കും സാധരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഇന്ന് യുവ ചിന്തകളോടെയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ’, തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നതെന്നും മോദി ഓര്‍മ്മിപ്പിച്ചു.
കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല മുന്‍കാല സര്‍ക്കാരുകള്‍ ശ്രമിച്ചത്. മറിച്ച് കുഴപ്പങ്ങള്‍ പരിപോഷിപ്പിക്കുകയായിരുന്നു കശ്മീര്‍ ഭരിച്ച മൂന്നു നാലു കുടുംബങ്ങള്‍ ചെയ്തത്. ഇതിന്റെ ഫലമായി ഭീകരത വളര്‍ന്ന് ആയിരണക്കണക്കിന് ആളുകള്‍ പാലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.അച്ചടക്കവും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ള യുവാക്കളുള്ള ഒരു രാജ്യത്തെ വികസനത്തിന്റെ പാതയില്‍ ആര്‍ക്കും തടയാനാവില്ലെന്നും മോദി വ്യക്തമാക്കി.