കല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍; വധശിക്ഷയുമായി മുന്നോട്ട് പോയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുഷമാ സ്വരാജ്

ഡല്‍ഹി: ചാരനെന്ന് ആരോപിച്ച് ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധം. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണെന്നും, അദ്ദേഹത്തിനെതിരെ ശിക്ഷാനടപടിയുമായി പാകിസ്താന്‍ മുന്നോട്ടുപോയാല്‍ നയതന്ത്ര തലത്തില്‍ അടക്കം ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കുല്‍ഭൂഷനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്നും സുഷമ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ തെറ്റുചെയ്തതായി തെളിവുകളൊന്നുമില്ല. ശിക്ഷിക്കാനുള്ള അനുവാദം പാകിസ്താനില്ല. വധശിക്ഷയുമായി മുന്നോട്ടുപോകാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഖ്യാതങ്ങള്‍ നേരിടേണ്ടിവരും. വധശിക്ഷ നടപ്പിലാക്കിയാല്‍ ആസൂത്രിത കൊലപാതകമായി കാണുമെന്നും മന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്ന പാകിസ്താന്റെ ആരോപണം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിഷേധിച്ചു. ഈയൊരു വിഷയത്തില്‍ സഭ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അറിയിച്ചു. തിങ്കളാഴ്ച പാക് സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയാണ് കല്‍ഭൂഷണ് വധശിക്ഷ വിധിച്ചവിവരം മാധ്യമങ്ങളെ അറിയിച്ചത്. ചാരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പാകിസ്താനിലെ സൈനിക നിയമപ്രകാരമാണ് ശിക്ഷയെന്നും സൈനിക മേധാവി പറഞ്ഞു.

എന്നാല്‍ നാവികസേനയില്‍നിന്ന് വിരമിച്ച കുല്‍ഭൂഷണ് സര്‍ക്കാരുമായി ബന്ധമില്ലെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ബലൂചിസ്താനിലെ ചമനില്‍നിന്ന് കുല്‍ഭൂഷണെ അറസ്റ്റുചെയ്ത വിവരം 2016 മാര്‍ച്ച് മൂന്നിനാണ് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചത്. 2003 മുതല്‍ ഇറാനിലെ ചഹ്ബഹറില്‍ കച്ചവടം നടത്തുന്ന അദ്ദേഹം പാകിസ്താനിലേക്ക് പോകുംവഴി പിടിയിലാകുകയായിരുന്നു.

ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്നു കല്‍ഭൂഷണെന്നും ഇപ്പോള്‍ ‘റോ’യ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. ബലൂചിസ്താന്‍ പ്രവിശ്യയിലെ വിഘടനവാദികളെ േപ്രാത്സാഹിപ്പിക്കുകയായിരുന്നു ദൗത്യം. ചൈനപാകിസ്താന്‍ വാണിജ്യ ഇടനാഴിയില്‍ അട്ടിമറിനടത്താനും ലക്ഷ്യമിട്ടിരുന്നെന്നും പാകിസ്താന്‍ ആരോപിച്ചു.

താന്‍ ഇന്ത്യന്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നു കല്‍ഭൂഷണ്‍ ഏറ്റുപറയുന്ന ‘കുറ്റസമ്മത വീഡിയോ’യും പാകിസ്താന്‍ പുറത്തുവിടുകയുണ്ടായി. കറാച്ചിയിലും ബലൂച് പ്രവിശ്യയിലും ആക്രമണം നടത്തുന്നത് ഇന്ത്യയാണെന്ന് കുല്‍ഭൂഷണെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ ഇത് നേരത്തേ തള്ളിയിരുന്നു.

Top