ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ.

ന്യൂഡൽഹി :ചാരവൃത്തിയുടെ പേരിൽ രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ. ഇന്ത്യൻ സ്ഥാനപതി ഗൗരവ് അലുവാലിയയെ വിളിച്ചു വരുത്തിയാണ് പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചത്.
ഡൽഹി പാക് നയതന്ത്ര കാര്യാലയത്തിലെ ആബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരാണ് കഴിഞ്ഞ ദിവസം ഡൽഹി പോലിസിന്റെ പിടിയിലായത്.

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വിസാ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇവർ. ചോദ്യം ചെയ്യലിൽ തങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഉദ്യോഗസ്ഥരാണെന്ന് സമ്മതിച്ചിരുന്നു. ഇതേ തുടർന്ന് 24 മണിക്കൂറിനകം ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ ഉദ്യോഗസ്ഥർ നിരപരാധികളാണെന്നും തെറ്റിദ്ധാരണ മൂലമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പാക്കിസ്ഥാൻ ആരോപിച്ചു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ഇന്ത്യ അനാവശ്യമായി ഇടപെടുകയാണ്. നയതന്ത്ര ബന്ധത്തിലെ വിയന്ന കൺവെൻഷൻ കരാർ ഇന്ത്യ ലംഘിച്ചുവെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.

Top