ഷുഹൈബ് മാലിക്കിനെ പുയ്യാപ്ലയെന്ന് വിളിച്ച് മലയാളികള്‍; ആരാധകരുടെ വിളിയില്‍ അന്തംവിട്ട് പാക് താരം, ഇന്ത്യ-പാക് മത്സരത്തിന്റെ വൈറലായ വീഡിയോ

ദുബായ്: ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരം വന്‍ ആവേശത്തിലാണ് അവസാനിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ പാക് താരങ്ങള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 21 ഓവറുകള്‍ ബാക്കിയിരിക്കെ അനായാസേന മറികടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സരത്തിനിടെ മലയാളി ആരാധകര്‍ പാക് താരം ഷുഹൈബ് മാലികിനെ പുയ്യാപ്ലയെന്ന് വിളിച്ച ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവായ ഷുഹൈബ് മാലിക്കിനെ കാണികള്‍ പുയ്യാപ്ലേ എന്ന് വിളിച്ചത്. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം ഇടയ്ക്ക് തന്റെ പേര് കേട്ട് തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും ഒന്നും മനസിലായില്ലെന്ന് വ്യക്തം. എന്നാല്‍ ഷുഹൈബ് പുയ്യാപ്ലേ വിളി താരം ആസ്വദിച്ചു എന്ന് തന്നെ വ്യക്തം. പ്രവാസി മലയാളികള്‍ ഏറെയുള്ള ദുബായില്‍ ഇന്നലെ മത്സരം കാണാനും നിരവധി പേര്‍ എത്തിയിരുന്നു. കണ്ണൂരുകാരായ ആരോ ആണ് ഇത്തരത്തില്‍ തമാശ ഒപ്പിച്ചതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നു.

അതേസമയം, ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന താരത്തിനെ ശല്യപ്പെടുത്തുന്ന വിധത്തില്‍ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല

വീഡിയോ കാണാം….

https://www.facebook.com/shameespeedikavalappil.pv/videos/1835811236535914/

Top