കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം.പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യ.യോഗം വിളിക്കില്ല; ഒഐസി പിളര്‍ക്കുമെന്ന ഭീഷണിയും വേണ്ട

റിയാദ്: കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് സൗദി. കാശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടന്ന് സൗദി അറേബ്യ. ജമ്മു കാശ്‌മീർ വിഷയത്തിൽ സംസാരിക്കുമ്പോൾ മാന്യത പുലർത്തണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് ആവശ്യപ്പെട്ടിരുന്നു.

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നത് അംഗീകരിക്കാതെ പാക്കിസ്ഥാന്‍ ഒഐസിയെ പിളര്‍ത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പാക് വിദേശകാര്യമന്ത്രി ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പാകിസ്താനുള്ള വായ്പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും നിലപാടില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടണ് സൗദി സ്വീകരിച്ചിരിക്കുന്നത്. റിയാദിന് ആധിപത്യമുള്ള ഒഐസി പിളര്‍ക്കുമെന്ന ഭീഷണി തങ്ങളുടെ ആഭ്യന്തരവിഷയത്തിലുള്ള കൈകടത്തലായിട്ടാണ് സൗദി കരുതുന്നത്. മുസ്ലീം രാജ്യങ്ങള്‍ ആര്‍ക്കും കീഴ്‌പ്പെട്ടല്ല കഴിയുന്നതെന്ന സന്ദേശം നല്‍കാനാണ് വായ്പയും എണ്ണവിതരണവും സൗദി പൊടുന്നനെ നിര്‍ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദിയുടെ അടിയന്തരനീക്കത്തില്‍ പാക്കിസ്ഥാന്‍ തകര്‍ന്നിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ പിന്തുണ അറിയിക്കാന്‍ അടിയന്തിര യോഗംവിളിച്ചു ചേര്‍ക്കാന്‍ പാകിസ്താന്‍ ഒഐസിക്കു മേല്‍ കുറച്ചു നാളായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍, ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സൗദി സ്വീകരിച്ചത്.  ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്ലാമബാദിന്റെ ആവശ്യം റിയാദ് പൂര്‍ണമായും നിരാകരിച്ചിരുന്നു.

ഒഐസി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണം, അല്ലാത്ത പക്ഷം കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിതനാകുമെന്നും കഴിഞ്ഞയാഴ്ച ഒരു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഭീഷണി മുഴക്കിയിരുന്നു.ഈ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടക്കാന്‍ സൗദി പാകിസ്താനോട് ആവശ്യപ്പെട്ടത്.

2018 നവംബറില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതില്‍ തന്നെ മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പയും 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണയുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു ഈ കരാറുകളില്‍ ഒപ്പുവെച്ചത്.സൗദിയുടെ പെട്ടന്നുള്ള നീക്കം തണുപ്പിക്കാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ അഹമ്മദ് ബജ്വ അടുത്തയാഴ്ച സൗദി സന്ദര്‍ശിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍, ഈ സന്ദര്‍ശന വാര്‍ത്തെയെക്കുറിച്ചും പ്രതികരിക്കാന്‍ സൗദി തയാറായിട്ടില്ല. ഇന്ത്യയുമായി കൂടുതല്‍ കരാറുകള്‍ ഉണ്ടാക്കാന്‍ സൗദി ഇതിനിടെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം വഴിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. തീവ്രവാദ രാഷ്ട്രമായ പാക്കിസ്ഥാനെ പൂര്‍ണമായി ഉപേക്ഷിച്ച് ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് സൗദി ശ്രമിക്കുന്നത്.കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്ത തുര്‍ക്കിയെയും മലേഷ്യയെയും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നയങ്ങളില്‍ ഇക്കഴിഞ്ഞ ജനുവരി ആദ്യവാരത്തോടെ മാറ്റം വരുത്തിയിരുന്നു.

Top