ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ തയ്യാറാണ് :പാകിസ്ഥാൻ.. ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ

ഇസ്ലാമാബാദ് :ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ചു കൊണ്ട്   പാക്കിസ്ഥാന്റെ  വെളിപ്പെടുത്തലും ഇന്ത്യക്ക് നേരെ ഭീഷണിയും.   ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ.

നിലനിൽപ്പിനു വേണ്ടി ആണവായുധം പ്രയോഗിക്കുന്നതിൽ തെറ്റില്ല. അതിന് അവസരമുണ്ടാകാതിരിക്കാൻ തങ്ങൾ പ്രാർത്ഥിക്കുകയാണ് . പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് പാകിസ്ഥാൻ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പാകിസ്ഥാൻ വിരുദ്ധ ഭീകരരെ ഇന്ത്യ നിരന്തരം പിന്തുണയ്ക്കുന്നു . ഇതിനായി ബലൂചിസ്ഥാനിലെ വിമതരെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്.ഭീകരതയെ ഇല്ലാതാക്കാനെന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിൽ നിഴൽ യുദ്ധം നടത്തുകയാണ്.

ഇന്ത്യയുടെ പരമ്പരാഗത ആക്രമണത്തെ നേരിടാൻ പാകിസ്ഥാൻ എല്ലായ്പ്പോഴും ആണവ ആയുധങ്ങൾ സജ്ജമാക്കിയിരിക്കുകയാണെന്നും ആസിഫ് സൂചിപ്പിച്ചു.

പാകിസ്ഥാൻ പ്രസിഡന്റായിരുന്ന പർവേസ് മുഷറഫും മുൻപ് ഇത്തരത്തിൽ ഇന്ത്യക്കെതിരെ പരോക്ഷമായി ആണവായുധ ഭീഷണി മുഴക്കിയിരുന്നു.

നിലവിൽ പാക്കിസ്താന് 110 മുതല്‍ നൂറ്റിമുപ്പതു വരെ ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.കരയില്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളിലാണ് പാകിസ്താന്‍ ആണവായുധങ്ങളുടെ 66 ശതമാനവും ഘടിപ്പിച്ചിരിക്കുന്നത്.ഏകദേശം ഒമ്പതോളം മേഖലകളിലാണ് പാക്കിസ്ഥാന്‍ രഹസ്യമായി ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് അമേരിക്കൻ ശാസ്ത്രജ്ഞന്മാരും അടുത്തിടെ സൂചിപ്പിച്ചിരുന്നു.

Top