ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്ഥാനെ ഓര്‍മിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും അത് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”നമ്മുടെ സായുധസേന എപ്പോഴും സജ്ജരായിരിക്കണം. 2047 ഓടെ ഭാരതത്തെ വികസിതവും സ്വാശ്രയവുമായ ഒരു രാഷ്ട്രമാക്കി മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. നമ്മുടെ സൈനികര്‍ അതിര്‍ത്തികളുടെ സംരക്ഷകര്‍ മാത്രമല്ല, രാഷ്ട്രനിര്‍മാണത്തിന്റെ വഴിക്കാട്ടികള്‍ കൂടിയാണ്”.
ഈ നൂറ്റാണ്ട് നമ്മുടേതാണ്. ഭാവി നമ്മുടേതാണ്. ഭാരതസൈന്യം ലോകത്തിലെ ഏറ്റവും മികവുറ്റ സൈന്യമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.










