ഹൂതികൾ യുഎഇക്ക് നേരെ തിരിയുന്നു..!! പശ്ചിമേഷ്യ ആണവയുദ്ധത്തിലേയ്ക്ക്..!! മലയാളികളടക്കം പ്രവാസികൾ ആശങ്കയിൽ

ദുബായ്: മദ്ധ്യേഷ്യയിലാകെ ഭീതി വിതച്ച് ഹൂതികളുടെ ഡ്രോൺ ആക്രമണം. സൗദി അറേബ്യയിലെ എണ്ണ കമ്പനികളിലേയ്ക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ യു.എ.ഇക്കും ഭീഷണി അയച്ചിരിക്കുകയാണ് ഹൂതികൾ. യു.എ.ഇ യമനിൽ നിന്നും പിന്മാറിയിട്ടില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നുമാണ് ഭീഷണി. ഇതിനെത്തുടർന്ന് മലയാളികളടക്കം പ്രവാസികൾ ആശങ്കയിലാണ്.

യു.എ.ഇയ്‌ക്ക് നേരെ ശക്തമായ തിരിച്ചടി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഹൂതി അനുകൂല വാർത്താ ഏജൻസിയായ അൽ മസൈറയാണ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം, സംഭവത്തിൽ യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ, യു.എ.ഇയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളായിരിക്കും ഹൂതികളുടെ അടുത്ത ലക്ഷ്യമെന്ന് ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സൗദി അരാംകോയിലെ ആക്രമണം യു.എ.ഇയ്‌ക്ക് നൽകിയ മുന്നറിയിപ്പാണെന്നും ഹൂതി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏത് തരത്തിലുള്ള ആക്രമണമായിരിക്കും യു.എ.ഇയ്‌ക്കെതിരെ ഉണ്ടാവുകയെന്ന കാര്യത്തിൽ ഇവർ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, പുതിയ ഭീഷണികളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സെയിദ് അൽ നഹ്‌യാനുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

ആക്രമണ ഭീഷണിയും മദ്ധ്യപൂർവേഷ്യയിൽ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിൽ യു.എ.ഇയിലെ പ്രവാസി സമൂഹം ആശങ്കയിലാണ്. ഏതാണ്ട് 26 ലക്ഷം പ്രവാസികൾ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. അതിൽ പത്ത് ലക്ഷം പേരും മലയാളികളാണ്. അതുകൊണ്ട് തന്നെ യു.എ.ഇയ്‌ക്ക് നേരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ മലയാളികളെ നേരിട്ട് ബാധിക്കുമെന്ന് ഉറപ്പാണ്.

Top