പാലക്കാട് ഇക്കുറി തീപാറുന്ന മത്സരം; വി കെ ശ്രീകണ്ഠന് മുന്നില്‍ എം ബി രാജേഷ് അടിയറവ് പറയുമോ?

പാലക്കാട്: പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധങ്ങളെ മറികടന്ന് മൂന്നാമൂഴവും എം ബി രാജേഷ് അങ്കത്തിനിറങ്ങുമ്പോള്‍ ഇത്തവണ മണ്ഡലം പിടിക്കുമെന്ന വാശിയിലാണ് പാലക്കാടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വ്ന്നിട്ടില്ലെങ്കിലും പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് വേണ്ടി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. നാടും നഗരവുമെല്ലാം ഇളക്കി മറിച്ച് വി കെ ശ്രീകണ്ഠന്റെ പദയാത്ര നടക്കുന്നതിനിടെ തന്നെയാണ് പാലക്കാടെ മത്സരംഗവും ചൂട് പിടിക്കുന്നത്.

മൂന്നാം മൂഴം എം ബി രാജേഷും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വി കെ ശ്രീകണ്ഠനും രംഗത്തെത്തുന്നതോടെ കേരളത്തിലെ ഏറ്റവും ശക്തമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളൊന്നായി പാലക്കാട് മാറും. രണ്ടാമൂഴം കഴിഞ്ഞ രാജേഷിനെ ഇത്തവണ മാറ്റാന്‍ പാലക്കാട് നിന്ന് സമ്മര്‍ദ്ദമുണ്ടായെങ്കിലും വി കെ ശ്രീകണ്ഠനാണ് എതിരാളി എന്നറിഞ്ഞതോടെ പല മുതിര്‍ന്ന നേതാക്കളും പിന്‍വാങ്ങുകയായിരുന്നു. എം ബി രാജേഷ് ആദ്യം മത്സര രംഗത്തെത്തിയപ്പോള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും ഇടതിനൊപ്പമാണെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ വി കെ ശ്രീകണ്ഠന്‍ രംഗത്തെത്തിയാല്‍ കളികാര്യമാകുമെന്ന്് തന്നെയാണ് സിപിഎം നേതൃത്വവും കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത് കൊണ്ട് വളരെ കടുത്ത മത്സരം നേരിടാന്‍ തന്നെയാണ് പാലക്കാട്് ഇടതുമുന്നണിയും തയ്യാറെടുക്കുന്നത്. പാര്‍ലിമെന്റലെ യുവ എം പി വികസനകാര്യത്തില്‍ പാലക്കാടിനെ മുന്നില്ലാക്കി എന്നതാണ് ഇടതുമുന്നണി രാജേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് പറയുന്നത്. എന്നാല്‍ പറയുന്നത് പോലെ പാലക്കാടിന്റെ കാര്യത്തില്‍ കാര്യമായ ഒരു വികസനവും കൊണ്ടുവരാന്‍ രാജേഷിന് ആയിട്ടില്ലെന്നതാണ് സത്യം.

ആകെ ഉയര്‍ത്തികാട്ടിയിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇല്ലാതായി. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളിലും എം പി എന്ന നിലയില്‍ രാജേഷിന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമായിരുന്നവെന്ന് മുന്‍കാല സംഭവങ്ങള്‍ തെളിയിക്കുന്നു. മുന്‍ കാലങ്ങളില്‍ പാലക്കാട്ടെ എല്ലാ പരാജയങ്ങല്‍ക്കും കാരണം കോണ്‍ഗ്രസിന്റെ തമ്മിലടിയായിരുന്നു. രണ്ടായിരത്തി പതിനാലില്‍ എം പി വീരേന്ദ്രകുമാര്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കോണ്‍ഗ്രസ് വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത്തവണ വികെ ശ്രീകണ്ഠന് പിന്നില്‍ പാലക്കാടെ എല്ലാകോണ്‍ഗ്രസുകാരും ഒരുമിച്ച് നില്‍ക്കുന്നുവെന്നതാണ് യുഡിഎഫിന് വിജയ പ്രതീക്ഷ നല്‍കുന്നത്. ചെങ്കൊടി പാറുന്ന ഗ്രാമങ്ങളാണെങ്കിലും ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്ന സ്ഥലം കൂടിയാണ് പാലക്കാട്. സര്‍ക്കാരിനെതിരായ ശക്തമായ പ്രതിഷേധവും എംബി രാജേഷിന് വിനയാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്തായാലും വി കെ ശ്രീകണ്ഠനെ പോലുള്ള എതിരാളിക്ക് മുന്നില്‍ എം ബി രാജേഷിന് തോറ്റുമടങ്ങേണ്ടിവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Top