രേഖകളില്ലാത്ത ബോട്ട് പിടികൂടിയ എസ്.ഐക്ക് ഉടമയുടെ വധ ഭീഷണിയും അസഭ്യ വര്‍ഷവും

പാറശാല: രേഖകളില്ലാതെ സര്‍വീസ് നടത്തിയ ബോട്ട് പിടികൂടിയ എസ്.ഐക്ക് ഉടമയുടെ വധഭീഷണിയും അസഭ്യ വര്‍ഷവും. പൂവാര്‍ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബോട്ട് ക്ലബ്് ഉടമ മാഹിനാണ് മൂന്നു തവണ ഔദ്യോഗിക ഫോണില്‍ വിളിച്ച് പൊഴിയൂര്‍ എസ്.ഐ. സജികുമാറിനെ അസഭ്യം പറഞ്ഞത്.

ഡ്രൈവര്‍ക്ക് ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകളില്ലാതെ ഓടിയ മാഹിന്റെ ബോട്ട് എസ്.ഐ. പിടിച്ചെടുത്തിരുന്നു. പോലീസ് നടപടി തടസപ്പെടുത്തിയ മാഹിനെയും അറസ്റ്റ് ചെയ്തു. ജാമ്യത്തില്‍ വ്യാഴാഴ്ച

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിട്ടിരുന്നു. എന്നാല്‍, ഇയാള്‍ രാത്രി എസ്.ഐയെ വീട്ടില്‍ കയറി വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇനി ബോട്ട് പിടിക്കാന്‍ എസ്.ഐയോട് വെല്ലു വിളിക്കുകയും സ്‌റ്റേഷനിലെ ഉന്നതന്‍ അനങ്ങില്ലെന്നും പോലീസിലെ ഉന്നതര്‍ ഇടപെട്ട് പരിശോധനകള്‍ നിര്‍ത്തിയെന്നും പറഞ്ഞുകൊണ്ടാണ് മാഹിന്‍ എസ്.ഐക്കു നേരെ കയര്‍ക്കുന്നത്. പ്രതി സി.പി.എം. പ്രാദേശിക നേതാവിന്റെ ബന്ധുവായതിനാല്‍ ആദ്യ ഘട്ടത്തില്‍ കേസെടുക്കാന്‍ പൊഴിയൂര്‍ സ്‌റ്റേഷനിലെ ഉന്നതര്‍ വിസമ്മതിച്ചതായും സൂചനകളുണ്ട്.

 

Top