
കൊച്ചി: ജിഷയുടെ അഛൻ പാപ്പുവിനെ, ജോമോൻ പുത്തൻപുരയ്ക്കൽ കൊന്നതാണ് എന്നും മറ്റ് പല ദുരൂഹ മരണങ്ങളിലും ജോമോന് പങ്ക് ഉണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് സംസ്ഥാന രഹസ്യാന്വേഷണ ഏജൻസിക്ക് മുന്നിൽ എത്തി.ജിഷയുടെ പിതാവേ പാപ്പു മരണപ്പെട്ട അന്ന് വൈകിട്ട് തന്നെ പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് ജോമോനെതിരെ ശക്തമായ നേരിട്ടറിവുള്ള തെളിവുകളുമായി രംഗത്ത് എത്തിയിരുന്നു . ഇത് കൊലപാതകമാണെന്ന പരാതിയുമായി DGP ലോക് നാഥ് ബഹ്റയെ സമീപിച്ചു. പരാതിയിൽ ജിഷയുടെ അമ്മയെയും ജോമോൻ കൊന്നേയ്ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. പരാതി അപ്പോൾ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കാൻ ആലുവയിലേക്ക് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച പ്രാഥമികന്വേഷണ റിപ്പോർട്ട് രഹസ്യാനേഷണ വിഭാഗം ആലുവ DYSP ജയരാജ് DGP – ക് നൽകി. എന്നാൽ പരാതിക്കാരനായ പായ്ച്ചിറ നവാസിന്റെ വിശദമായ മൊഴിയെടുത്ത് പൂർണ്ണമായുള്ള അന്വേഷണറിപ്പോർട്ട് DGP ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പായ്ച്ചിറ നവാസിന്റെ രണ്ട് മണിക്കൂർ നീണ്ട വിശശദമായ മൊഴി DYSP ജയരാജ് നേരിട്ടെടുത്തത്. മൊഴിയെടുത്തപ്പോൾ ജോമോനെതിരെയുള്ള കൂടുതൽ തെളിവുകൾ നൽകിയതായും, ജിഷയുടെ മരണശേഷം വെറും അഞ്ചാം ക്ലാസുകാരനായ ജോമോൻ 25-ലധികം വിദേശയാത്രകൾ നടത്തിയതിന്റെയും, ജിഷയുടെ മരണശേഷം ഇതിന്റെ പേരിൽ ജോമോൻ ലക്ഷങ്ങളുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന്റെ വിവരങ്ങളും, മറ്റ് ചില ദുരൂഹ മരണങ്ങളിലും ജോമോന്റെ പങ്കുള്ളതായും, സുപ്രീം കോടതിപോലും ജോമോൻ പുത്തൻപുരയ്ക്കലിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസ്യതയില്ലാത്തതിനാൽ വിശ്വാസ്യത തെളിയിക്കാൻ വിധിച്ചിട്ടുണ്ടെന്നുമുള്ള രേഖകളും കൈമാറിയതായി പായ്ച്ചിറ നവാസ് ഡെയ്ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു.
എർണാകുളം പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ , ജിഷ UDF കൺവീനർ പി.പി തങ്കച്ചന്റെ മകളാണെന്നും, ജിഷയുടെ അമ്മ രാജേശ്വരി പണ്ട് തങ്കച്ചന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നും, കൂടാതെ ജിഷയെ മൃഗീയമായി ബലാൽസംഘം ചെയ്ത് കൊന്നത് തങ്കച്ചന്റെ അറിവോടെ അയാളുടെ ഗുണ്ടകളാണെന്നുമുള്ള അവകാശ വാദങ്ങളുമായി സ്വയം പ്രഖ്യാപിത മുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്ത് വന്നിരുന്നു.കഴിഞ്ഞ UDF മന്ത്രിസഭയുടെ അവസാന മാസമാണ് കേരളത്തെ ഞെട്ടിച്ച, രാഷ്ട്രീയ-സാമൂഹിക സംവാദങ്ങൾക്കും, സംഘർഷങ്ങൾക്കും, സമരങ്ങൾക്കും, തെരെഞ്ഞട്പ്പ് പ്രചാരണ ആയുധമായും മാറിയ ജിഷാ കൊലപാതകം നടക്കുന്നത്. തുടക്കത്തിലെ തന്നെ നിരവധി സംശയങ്ങൾക്കും – വിമർശനങ്ങൾക്കും DGP ആയിരുന്ന TP സെൻകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസ് വിധേയമായി. കൊലപാതകം കൃത്യമായി അന്വേഷിച്ചില്ല, ജൂനിയർ ഡോക്ടർമാർ പോസ്റ്റ്മാർട്ടം ചെയ്തതിലുള്ള ദുരൂഹത, ശവശരീരം നിർബന്ധപൂർവം ദഹിപ്പിച്ചു, ബന്ധുക്കളെ കൊണ്ട് നിർബന്ധപൂർവ്വം രണ്ട് മണിക്കൂറിനുള്ളിൽ പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങൾ എന്നീ പ്രധാന ആരോപണങ്ങൾക്കു് ഈ കൊലപാതകത്തിലൂടെ കേരള ജനത സാക്ഷികളായി. നിർദ്ധന കുടുംബാംഗമായിരുന്ന ജിഷയുടെ കൊലപാതകം ലോക മലയാളികൾക്ക് കടുത്ത വിഷമവും, സഹതാപവുമുണ്ടാക്കി. അന്നത്തെ പ്രതിപക്ഷനേതാവും ഇന്നത്തെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ VS അച്ചുതാനന്ദൻ, CPM സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ എന്നിവർ നേരിട്ടെത്തി ജിഷയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ കൊല നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും യഥാർത്ഥ പ്രതിയെ പിടിക്കാൻ കഴിയാതെ രാഷ്ട്രീയ – ധാർമ്മിക സമ്മർദ്ധത്തിലായ ഉമ്മൻചാണ്ടി സർക്കാർ ജിഷയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, സഹോദരിക്ക് സർക്കാർ ജോലിയും, വീടും വാഗ്ദാനം ചെയ്തു.
കൂടാതെ അന്നത്തെ KPCC പ്രസിഡൻറായിരുന്ന VM സുധീരൻ 15 ലക്ഷം രൂപ നൽകുകയും, മറ്റ് നിരവധി മനുഷ്യസ്നേഹികൾ ഒരു കോടിയോളം രൂപ ധനസഹായമായി കുടുംബത്തിന് നൽകുകയും ചെയ്തിരുന്നു. ഇതിലൂടെ വളരെപെട്ടന്ന് രാഷ്ട്രീയ ചെറുത്ത് നിൽപ്പിന് ഉമ്മൻചാണ്ടിക്ക് സാധിച്ചെങ്കിലും, തെരെഞ്ഞെടുപ്പ് സമയത്തും യഥാർത്ഥ പ്രതിയെ പിടിക്കാൻ കഴിയാതെ പോലീസ് വലഞ്ഞു. ഒരു പ്രദേശത്തെ
മുഴുവനാളുകളുടെയും വിരലടയാളം വരെയെടുത്തിട്ടും രക്ഷയില്ലാതായി. ഇതിനിടയിൽ പി.പി തങ്കച്ചനാണ് ജിഷയുടെ പിതാവ് എന്നു പറഞ്ഞു, പരാതിയുമായി വന്ന ജോമോൻ പിന്നെ പെട്ടെന്ന് ഇതിൽ നിന്നും പിൻമാറുകയും, ജിഷയുടെ കുടുംബത്തിന്റെ കാര്യസ്ഥനാകുകയും ചെയ്തു. ഇതിനായി പി.പി തങ്കച്ചനെ വിരട്ടി ജോമോൻ 75 ലക്ഷം രൂപ വാങ്ങിയെന്നും, തങ്കച്ചനെ രക്ഷപ്പെട്ത്താനാണ് ജോമോൻ നാടകം കളിക്കുന്നതെന്നും അങ്ങാടിയിൽ പാട്ടായി. കുതന്ത്രശാലിയായ ജോമോനെ ജിഷയുടെ കുടുംബം വിശ്വസിക്കുകയും, അതിലൂടെ ജോമോൻ പറയുന്നത് പോലെയെല്ലാം കേൾക്കുകയും ചെയ്തു. തുടർന്ന് തങ്കച്ചനെ വീണ്ടും വിരട്ടി ലക്ഷങ്ങൾ വാങ്ങുന്നതിനായി ജിഷയുടെ പിതാവായ പാപ്പുവിനെ കൊണ്ട് DNA ടെസ്റ്റ് നടത്തിച്ചു. ടെസ്റ്റിൽ ജിഷയുടെ പിതാവ് പാപ്പുവല്ലെന്ന് തെളിഞ്ഞു. ഇതോടെ വീണ്ടും തങ്കച്ചനെ വിരട്ടി 35 ലക്ഷം കൂടി ജോമോൻ വാങ്ങി.

പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ്
ഇത് കൂടാതെ പാപ്പുവിനെ നിരവധി പേർക്ക് പരിചയപ്പെടുത്തി, സഹതാപതരംഗമുണ്ടാക്കി ലക്ഷങ്ങളുടെ കാശ് പിരിവ് ജോമോൻ നടത്തി. ഇതിൽ നിന്നും പാപ്പുവിന് ലഭിച്ചിരുന്നത് നല്ല വില കൂടിയ മദ്യവും, മുന്തിയ ഹോട്ടലിലെ ആഹാരവും, സർക്കാർ PWD റെസ്റ്റ് ഹൗസുകളിലും, MLA ക്വാർട്ടേഴ്സിലുമുള്ള ഉറക്കവും. വിദ്യാഭ്യാസമില്ലാത്ത ജിഷയുടെ കുടുംബത്തെ ഉപയോഗപ്പെടുത്തി കള്ളപ്പണങ്ങൾ വെളുപ്പിക്കലും, അധോലോകവുമായി ചേർന്ന് ഹവാല ഇടപാടുകളും ജോമോൻ നിരന്തരം നടത്തി.ഇതിടയിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുയും, വൻ ഭൂരിപക്ഷത്തോടെ ഇടതു മുന്നണി അധികാരത്തിൽ വരുകയും, DGP യായി വിവാദങ്ങളിലൂടെ ലോക് നാഥ് ബഹ്റയെത്തുകയും , കൊലപാതക കേസ്സിലെ പ്രതിയായി പറഞ്ഞ് അമീറുൽ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം പിടിക്കുകയും ചെയ്തു. സാഹചര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് പാപ്പുവിനെ കൊണ്ട് ശല്യം സഹിക്കാൻ വയ്യന്നും, ഇവനെ ഞാൻ തന്നെ ടിപ്പർ കയറ്റി കൊല്ലേണ്ടി വരുമെന്നും ജോമോൻ നേരിട്ട് പൊതുപ്രവർത്തകനും, ജോമോന്റെ സുഹൃത്തുമായ പായ്ച്ചിറ നവാസിനോട് തിരുവനന്തപുരം MLA ക്വാർട്ടേഴ്സിലെ ഇന്ത്യൻ കോഫി ഹൗസിലെ പ്രത്യേക റൂമിൽ വെച്ച് രഹസ്യമായി പറഞ്ഞു. ആ സമയം പാപ്പുവും ഉണ്ടായിരുന്നെങ്കിലും കേട്ട് ചിരിച്ചു കൊണ്ടിരുന്നു. കുറച്ച് ദിവസങ്ങൾക് ശേഷവും ജോമോൻ നവാസിനോട് ഫോണിലും – നേരിട്ടും പാപ്പുവിനെ കൊല്ലേണ്ടി വരുമെന്നറിയിച്ചു. ഇതിനിടയിൽ ജിഷാ കൊലക്കേസിന്റെ മർമ്മപ്രധാന സാക്ഷി സാബുയെന്നയാൾ കുറുപുംപടിയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. തുടർന്ന് പാപ്പു ജോമോന്റെ നിർദ്ദേശ പ്രകാരം രാജേശ്വരിയോട് പൊതുജനങ്ങൾ നൽകിയ ഒരുകോടി രൂപയിൽ നിന്ന് അൻപത് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് കൊടക്കാൻ രാജേശ്വരിയും – മൂത്ത മകളും തയാറായില്ലന്ന് മാത്രമല്ല പാപ്പുവിനെ തല്ലിയോടിക്കുകയും ചെയ്തു. എന്നാൽ രാജേശ്വരിയെ സൂത്രത്തിൽ ഉപയോഗപ്പെടുത്തി ജോമോൻ പലരുടെയും കള്ളപ്പണം വെളുപ്പിച്ച് നൽകുകയും, ഹവാല ഇടപാട് നടത്തുകയും ചെയ്തു.
ഇതിനിടയിൽ പാപ്പുവിനെ കുറുപുംപടിയിൽ വെച്ച് അഞ്ജാത വാഹമിടിച്ച് ഗുരുതരമായി പരിക്കുകളോടെയായി. തുടർന്ന് 45 ദിവസം കഴിഞ്ഞ് ദുരൂഹ സാഹചര്യത്തിൽ റോഡിൽ മരിച്ചു കിടന്നു.എന്നാൽ മരുന്ന് പോലും വാങ്ങാൻ ഗതിയില്ലാതെയും, ആരുടെയും സഹായമില്ലാതെയും ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പാപ്പു മരണപ്പെട്ട് റോഡിൽ കിടക്കുമ്പോൾ അദേഹത്തിന്റെ പോക്കറ്റിൽ 4000 രൂപയും, റൂമിലുണ്ടായിരുന്ന ഒരു കവറിൽ പതിനായിരം രൂപയും , അഞ്ച് ലക്ഷം രൂപ നിക്ഷേപമുള്ള SBl യുടെ പാസ്ബുക്കും , മറ്റ് ചില സാധനങ്ങളും പോലീസ് കണ്ടെടുത്തു. എന്നാൽ നിരവധി പണമിടപാടുകൾ ബാങ്ക് വഴി നടത്തിയെങ്കിലും, പാപ്പു ബാങ്കിൽ വന്നതായി അധികൃതർ ഓർക്കുന്നില്ല. ഇതും ശക്തമായ സംശയങ്ങൾക്കു് കാരണമായി.ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായ ജിഷ കേസിൽ പായ്ച്ചിറ നവാസിന്റെ തെളിവുകൾ സഹിതമുള്ള വെളിപ്പെടുത്തലുകൾ ഏറെ നിർണ്ണായകമാകുമെന്നതിൽ സംശയമില്ല.