പരവൂര്‍ വെടിക്കെട്ട് ദുരന്തം; റിപ്പോര്‍ട്ട് മറികടന്ന് അനുമതി നല്‍കി; ജില്ല പോലീസ് മേധാവി കുടുങ്ങും

puttingal

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. പുറ്റിങ്ങലില്‍ നടന്നത് മത്സരക്കമ്പം തന്നെയാണെന്നുള്ള തെളിവുകളാണ് പുറത്തുവന്നത്. മത്സരക്കമ്പത്തിന് അനുമതി നല്‍കിയതാകട്ടെ ജില്ല പോലീസ് മേധാവിയും. ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട് നടക്കുമെന്നും ദുരന്തസാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കികൊണ്ടുള്ള പരവൂര്‍ എസ്ഐ ജസ്റ്റിന്‍ ജോണ്‍ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തായത്.

ദുരന്തം നടക്കുന്നതിന് മുന്‍പ് കഴിഞ്ഞ മാസം 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തായത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിറ്റി പൊലീസ് കമ്മീഷണറടക്കമുള്ള പൊലീസുകാര്‍ മത്സരകമ്പം നടത്താന്‍ എല്ലാ സൗകര്യവുമൊരുക്കി നല്‍കിയത്. പുറ്റിങ്ങലില്‍ അപകട സാധ്യതയുണ്ടെന്നും ആള്‍നാശവും വന്‍ നാശനഷ്ടവും വരെ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പു നല്‍കുന്നതാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പം നടത്താന്‍പോകുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ചുറ്റിനും താമസിക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന്റേയും വില്ലേജ് ഓഫീസറുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു എസ്ഐയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്ഷേത്ര കമ്മിറ്റിയും കരാറുകാരായ അനാര്‍ക്കലിയും ഉമേഷ്‌കുമാറുമായും തമ്മിലുണ്ടാക്കിയ കരാറിന്റെ പകര്‍പ്പും മത്സര കമ്പം നടക്കുമെന്നതിന്റെ തെളിവായി സമര്‍പ്പിച്ചിരുന്നു. ക്ഷേത്രാചാര പ്രകാരമുള്ള കരിമരുന്നു പ്രയോഗം പോലും നിശ്ചിത അളവിലും സമയത്തും നിയമം പാലിച്ച് കണ്‍ട്രോളര്‍ ഓഫ് എക്സപ്ലോസീവിന്റെ മേല്‍നോട്ടത്തില്‍ നത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

കമ്പത്തിനു അനുമതി നല്‍കരുതെന്ന എസ്ഐയുടെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലകളക്ടറും അനുമതി നിഷേധിച്ചത്. സ്ഥലം എസ്ഐ തന്നെ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടുണ്ടായിട്ടും ഇത് മറികടന്നാണ് ജില്ല പൊലീസ് മേധാവി അടക്കമുള്ളവര്‍ മത്സര കമ്പത്തിന് ഒത്താശ നല്‍കിയത്.

Top