ഹെറാൾഡ് ന്യൂസ്
കൊച്ചി: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.എന്‍. രാധാകൃഷ്ണന്‍ മത്സരിക്കുമെന്ന് സൂചന. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് രാധാകൃഷ്ണന്‍. ഇടത് വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്നതിലൂടെ ശക്തമായ മത്സരത്തിനാകും തൃശൂരില്‍ കളമൊരുങ്ങുക. നിലവില്‍ സിപിഐയുടെ സിറ്റിംഗ് സീറ്റാണ് തൃശൂര്‍.
ജനസമ്മതനും ആകര്‍ഷകമായ വ്യക്തിത്വവും ഉള്ള എ.എന്‍ രാധാകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചകളിലും സജീവമായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണന്‍ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി വരെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന വ്യക്തിയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച രാധാകൃഷ്ണന്‍ 37000ത്തോളം വോട്ടുകള്‍ നേടുകയും ചെയ്തു.
വ്യക്തി ജീവിതത്തില്‍ വ്യത്യസ്ഥ സമുദായങ്ങളുമായി ഗാഢ സമ്പര്‍ക്കം പുലര്‍ത്തുന്ന രാധാക്യഷ്ണന് എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ പ്രസ്ഥാനങ്ങളുടെ അനുഗ്രഹവും ഉറപ്പാണ് എന്ന വിശ്വസത്തിലാണ് ബിജെപി. കത്തോലിക്കാ സഭയുമായി അടുത്തബന്ധം പുലര്‍ത്തുന്നതിനാല്‍ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളിലും കണ്ണുവച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നത്. തൃശൂര്‍ അതിരൂപതയുമായി അടുത്തബന്ധമാണ് രാധാകൃഷ്ണന്‍ പുലര്‍ത്തുന്നത്. ബിഷപ്പിന്റെ സ്‌നേഹാശിസുകളോടെ എത്തുന്ന സ്ഥാനാര്‍ത്ഥിയെ ഇടവകക്കാര്‍ കൈവിടില്ലെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
കേരളത്തിലെ കത്തോലിക്കാ സഭയുമായി കുടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ ബിജെപി ദേശിയ നേതൃത്വ നിക്കം നടത്തിയിരുന്നു . അതിന്റെ ആദ്യപടിയായി 2016ൽ തൃശൂരില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ദേശിയ സംസ്ഥാന നേതാക്കള്‍ ബിഷപ്പ് ഹൗസില്‍ നടത്തിയ ആശയ വിനിമയം നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള സഭാവിശ്വാസികളെ ദേശിയ നേതൃത്വനിരയിലേക്ക് ഉയത്തരണമെന്ന ബിഷപ്പിന്റെ ആവശ്യം നൂറുശതമാനവും അംഗീകരിക്കുന്നതായി കേന്ദ്ര നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. കൂടുതല്‍ മേഖലകളില്‍ സഭയുമായി സഹകരിച്ച് മുന്നോട്ട് പോകാനും ബിജെപി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
മുൻപ്തൃ ശൂര്‍ രൂപതയുടെ കീഴിലുള്ള ജൂബിലി മിഷന്‍ ആയുര്‍വേദ & റിസേര്‍ച്ച് സെന്ററിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത് കേന്ദ്രമന്ത്രി മുക്താസ് അബ്ബാസ് സിങ് വിയാണ്. ഉദ്ഘാടന വേദിയില്‍ ബിജെപി ദേശിയ സംസ്ഥാന നേതാക്കളല്ലാതെ വേറെയാരുമുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായിരുന്നു . ബിജെപിയ്ക്ക് വേണ്ട പരിഗണന സഭ നല്‍കുമെന്ന സൂചനകളാണ് അന്നത്തെ വേദി നല്‍കിയ സൂചന ബിജെപി ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് ,ദേശീയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അഡ്വ.ജോജോ ജോസ് ,ബി.ഗോപാലകൃഷ്ണന്‍ ,എ. നാഗേഷ് എന്നിവര്‍ മാത്രമായിരുന്നു ജൂബിലി മിഷന്‍ ഹോസ്റ്റാലിന്റെ ഭാരവാഹികള്‍ക്കൊപ്പം വേദിയിലുണ്ടാ യിരുന്നത്. കത്തോലിക്കാ സഭയുടെ ശക്തികേന്ദ്രമായ തൃശൂര്‍ രൂപതയുടെ പരിപാടിയിലേക്ക് ബിജെപി നേതാക്കള്‍ക്ക് മാത്രം പ്രത്യേക പരിഗണണ നല്‍കിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയുടെ സഹായ മെത്രാന്‍ എന്നിവരുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും നടത്തിയ കൂടിക്കാഴ്ച്ചയും കേരളത്തില്‍ ബിജപിയുമായി സഭ സഹകരിക്കു ന്നതിനുവേണ്ടിയുള്ള പുതിയ കാല്‍വെയ്പ്പായിരുന്നുവെന്ന് സഭാ നേതൃത്വവും സമ്മതിക്കുന്നു.ഇടത് വലത് മുന്നണികളുടെ തുടര്‍ച്ചയായ അവഗണനകള്‍ സഭാ നേതൃത്വം തുറന്നുപറഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്.
കത്തോലിക്കാ സഭക്ക് വ്യക്തമായ വോട്ട് ബാങ്ക് സ്വാധീനമുള്ള തൃശൂര്‍ അതിരൂപതയുടെ ഈ നീക്കം കേരളത്തില്‍ ബിജെപിയോട് സഭ സ്വീകരിക്കുന്ന മൃദുസപീമനത്തിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ അന്ന് വിലയിരുത്തിയത് .സഭയുടെ അടിയുറച്ച വിശ്വാസിയും അതേ സമയം ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച നേതാവുമായ അഡ്വ ജോജോ ജോസുള്‍പ്പെടെയുള്ളവരുടെ ചര്‍ച്ചയിലെ സാന്നിധ്യവും ചർച്ചയായിരുന്നു. കേരളത്തിലെ ക്രൈസ്ത വിശ്വാസികളുമായി ബിജെപി സൗഹൃദം സ്ഥാപിക്കണമെന്ന അജണ്ടയാണ് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ക്രിസ്ത്യാനിയായ അൽഫോൻസ് കണ്ണന്താനത്തിനെ കേന്ദ്ര മന്ത്രിയാക്കുകയും ക്യാബിനറ്റ് റാങ്ക് പദവിയിൽ ന്യൂനപക്ഷ ബോർഡിൽ ജോർജ് കുര്യനെ നിയമിക്കുകയും ചെയ്തത് എന്ന് കാണാൻ കഴിയും .
ബിജെപിയുമായി സഹകരിക്കുന്ന ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുക എന്നതും ദേശീയ ഐക്യം ശക്തിപ്പെടുത്തുകയും അതിലൂടെ മത ന്യൂനപക്ഷങ്ങളെ പിന്തുണക്കുന്ന പ്രതീതി സൃഷ്ട്ടിക്കാൻ ബി ജെ പിക്കും കഴിഞ്ഞിട്ടുണ്ട് .അടുത്ത കാലത്തായി ക്രൈസ്തവരായ ഒരു പാട് പേർ വൈദികരടക്കം ബിജെപിയിൽ അംഗത്വം എടുക്കുകയും ചെയ്തിട്ടുണ്ട് .ബിജെപി യുമായി സഹകരിച്ചു പോകുന്ന തൃശൂര്‍ രൂപതയും കത്തോലിക്കാ ന്യൂനപക്ഷ സമുദായവും ആർച്ച് ബിഷപ്പിന്റെ മൗന സമ്മതത്തോടെ ബിജെപിക്കാരനെ ഇത്തവണ വിജയിപ്പിക്കും എന്ന് തന്നയാണ് കരുതുന്നത് .വോട്ട് ബാങ്കിൽ സഭക്കും പിതാവിനും നിർണായക സ്വാധീനം ഉള്ളതിനാൽ രാധാകൃഷ്ണന്റെ വിജയം ഉറപ്പിക്കാനാകുമെന്നും ബിജെപി കരുതുന്നു. കോൺഗ്രസിലെ തമ്മിലടിയും ബി ജെ പി ക്ക് അനുകൂല ഘടകമാണ് .