ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 23 ന്,മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്. വോട്ടെണ്ണല്‍ മെയ് 23 ന്

ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ന് നടത്തും. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23 ന് നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ നാലിനകം നാമനിര്‍ദ്ദേശം നല്‍കണം.കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 ന് തന്നെ മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.

ഒന്നാം ഘട്ടം ഏപ്രില്‍ 11 ന് നടത്തും. രണ്ടാം ഘട്ടം ഏപ്രില്‍ 18, മൂന്നാം ഘട്ടം ഏപ്രില്‍23, നാലാം ഘട്ടം ഏപ്രില്‍ 29, അഞ്ചാം ഘട്ടം മെയ് 6, ആറാം ഘട്ടം മെയ് 12, ഏഴാം ഘട്ടം മെയ് 19.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം ഘട്ടം 20 സംസ്ഥാനങ്ങള്‍- 91 സീറ്റ്, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങള്‍ 97 സീറ്റ്, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങള്‍ 115 സീറ്റ്, മൂന്നാം ഘട്ടം 9 സംസ്ഥാനങ്ങള്‍ 71സീറ്റ്, നാലാം ഘട്ടം 7 സംസ്ഥാനങ്ങള്‍ 51 സീറ്റ്, അഞ്ചാം ഘട്ടം 7സംസ്ഥാനങ്ങള്‍ 59സീറ്റ്, ആറാം ഘട്ടം 8 സംസ്ഥാനങ്ങള്‍ 59 സീറ്റ്, ഏഴാം ഘട്ടം 8സംസ്ഥാനങ്ങള്‍ 59 സീറ്റ് എന്നിങ്ങനെയാണ് ഘട്ടം തിരിഞ്ഞുള്ള തെരഞ്ഞെടുപ്പ് വിവരങ്ങള്‍.

പെരുമാറ്റ ചട്ടം നിലവില്‍വന്നു. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. രാജ്യം ആരു ഭരിക്കുമെന്നും അന്നറിയാം. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.

കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായും ബീഹാര്‍,ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്. 28-ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരിക. നാലാം തീയതി വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

Top