കണ്ണൂര്‍: യുഡിഎഫും എല്‍ഡിഎഫും മാറി മാറി വിജയം കൊയ്യുന്ന മണ്ഡലമാണ് കണ്ണൂരിലേത്. ദേശിയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരന്‍ എത്തുമെന്ന ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.സിറ്റിങ് എംപിയെ നിലനിര്‍ത്തി ഒരു പരീ ക്ഷണത്തിന് ഇടതുമുന്നണി ധൈര്യപെടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
അതേ സമയം ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ എത്തുമെന്നാണ് സൂചന. ഇതോടെ ബിജെപിയുടെ ശക്തി തെളിയിക്കേണ്ട അഭിമാന പ്രശ്‌നമായി മാറുന്നതോടെ മണ്ഡലത്തില്‍ പോരാട്ടം കനക്കും. കഴിഞ്ഞ തവണ കെ സുധാകരന്‍ ശ്രീമതി ടീച്ചറോട് പരാജയപ്പെട്ട രാഷ്ട്രീയ സാഹചര്യമല്ല നിലനില്‍ക്കുന്നത്. അത് കൊണ്ട് തന്നെ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി സികെപി എത്തുന്നതോടെ പക്ഷെ കണക്കുകൂട്ടലുകള്‍ മാറി മറിയും. ശബരിമല വിഷയവും സംഘപരിവാര സംഘടനകളുടെ ശക്തമായ കാംപയിനുമായിരിക്കും മണ്ഡലത്തിലെ വിധി നിര്‍ണയിക്കുക. കള്ളവോട്ടുകളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച മണ്ഡലം കൂടിയാണ് കണ്ണൂര്‍ കൂടുതല്‍ തവണയും യുഡിഎഫാണ് വിജയിച്ചിട്ടുള്ളതെങ്കിലും ബിജെപിയുടെ വോട്ട് നിലവാരം മണ്ഡലത്തിലെ സുപ്രധാനമാണ്. 1957ല്‍ എ കെ ജിയും 1977ല്‍ സി കെ ചന്ദ്രപ്പനും കണ്ണൂരില്‍ നിന്ന് വിജയം കണ്ടതിന് ശേഷം എസ് എഫ് ഐ നേതാവായിരുന്ന എ പി അബ്ദുല്ലക്കുട്ടിയും പിന്നെ ശ്രീമതി ടീച്ചറും മാത്രമാണ് ഇടതുമുന്നണിയുടെ വിജയികളായി എത്തിയട്ടുള്ളത്. ബിജെപിയുടെ ശക്തി തെളിയിക്കാന്‍ ഏതറ്റം വരെയും സംഘപരിവാര സംഘടനകള്‍ മുന്നേറുന്നതോടെ ഇരു മുന്നണികള്‍ക്കും കടുത്ത പരീക്ഷണമായിരിക്കും. കണ്ണൂരിൽ സി.കെ.പത്മനാഭനാണെങ്കിൽ കാസറഗോഡ് വിജയം വരിക്കാൻ പി.കെ.കൃഷ്ണദാസിനെ ഇറക്കുമെന്നാണ് സൂചന .എന്തായാലും കണ്ണൂരും കാസറഗോഡും തീപാറുന്ന മൽസരത്തിനാണ് കളമൊരുങ്ങുന്നത് .