പാർവതിക്ക് പണികിട്ടിത്തുടങ്ങി…

കൊച്ചി:നടി പാർവതിക്ക് പണികിട്ടിത്തുടങ്ങി …പുതിയ മലയാള ചിത്രത്തിന് സോഷ്യൽ മീഡിയ നൽകിയ സ്വീകരണം ഞെട്ടിക്കുന്നതാണ് .പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മേക്കിങ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ആദ്യ ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് ഗാനം പുറത്തുവിട്ടത്. പുതുവര്‍ഷം പ്രമാണിച്ച് 12 മണിയോടെയാണ് ഗാനം പുറത്തിറക്കിയത്.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലൈക്കിന് പുറമെ ഡിസ്ലൈക്കും ലഭിക്കുന്നുണ്ട്. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായ്യിരത്തോളം ഡിസ് ലൈക്കാണ് ലഭിച്ചത്. ഡിസ് ലൈക്ക് ഇപ്പോഴും തുടരുകയാണ്.പാര്‍വ്വതിക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനവും ഗാനത്തിന് കീഴിലുണ്ട്. താരങ്ങളോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ സിനിമയോട് തീര്‍ക്കേണ്ടതുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. സോറി രാജുവേട്ടാ, എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്തിട്ടുള്ളത്. മുന്‍പ് അരങ്ങേറിയ വിവാദം അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുളള കമന്റുകളാണ് ഗാനത്തിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോശമായ ഭാഷയിലുള്ള കമന്റും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തൊണ്ണൂറുകളില്‍ തുടങ്ങുന്ന പ്രണയം ഇപ്പോഴത്തെ കാലത്ത് എത്തി നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. സാങ്കേതിക മികവിന്റെ കാര്യത്തില്‍ ചിത്രം ഏറെ മുന്നിട്ടു നില്‍ക്കുമെന്നുള്ള ഉറപ്പ് സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Top