നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് ഒരു ചുണകുട്ടിയായി കടന്നുവന്ന താരമാണ് പാര്‍വ്വതി. മുടിയൊക്കെ ബോബ് ചെയ്ത് ബ്ലാംഗ്ലൂര്‍ഡെയ്‌സില്‍ സേറയായി എത്തി. മലയാളികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആ വരവ്.
പിന്നീട് പാര്‍വ്വതിയെ മലയാളികള്‍ വാനോളം ഉയര്‍ത്തി പിടിച്ചു.പല വിവാദങ്ങളില്‍ പെട്ടെങ്കിലും പാര്‍വ്വതിയുടെ അഭിനയവും ചങ്കൂറ്റവും പഠിക്കേണ്ടിയിരിക്കുന്നു. പല സ്റ്റേജുകളിലും പരിപാടികളിലും പാര്‍വ്വതി എത്തുന്നുവെന്ന് കേട്ടാല്‍ താരം എന്ത് വസ്ത്രമാണ് ധരിക്കുക എങ്ങനെയാണ് മുടി കെട്ടുക എന്നൊക്കെയാണ് ആളുകള്‍ ചിന്തിക്കുന്നതും നോക്കുന്നത്.
അത്രമാത്രം താരത്തിന്റെ ലുക്ക് ഇഷ്ടമാണ്. ഓരോ തവണയും പുതിയ രൂപത്തിലും വേഷത്തിലും പ്രത്യക്ഷപ്പെടുന്ന പാര്‍വ്വതി ഇത്തവണ വേറിട്ട ലുക്കിലാണ് എത്തിയത്. പുതിയ ഹെയര്‍ സ്റ്റൈല്‍ പൊളിച്ചു എന്നു തന്നെ പറയാം.
പാര്‍വ്വതിക്ക് തന്റേതായ ഫാഷന്‍ കാഴ്ചപ്പാടുകളുണ്ട്.ചാര്‍ലിയില്‍ വലിയ ഫ്രെയിമുള്ള കണ്ണടയും ചുരുണ്ടമുടിയും മൂക്കുത്തിയുമണിഞ്ഞ പെണ്‍കുട്ടിയെ മലയാളി മറക്കില്ല. ഇപ്പോള്‍ ഇതാ ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്.വ്യത്യസ്ത ഹെയര്‍ കളറാണ് പാര്‍വതി അണ്ടര്‍ക്കട്ടില്‍ പരീക്ഷിച്ചിരുന്നത്. പാര്‍വ്വതിയുടെ പുതിയ ലുക്ക് വൈറലായിരിക്കുകയാണ്.