
ന്യുഡൽഹി: ബിജെപി സ്ഥാനാർഥി പട്ടിക പൂർത്തിയായിട്ടില്ല. കെ സുരേന്ദ്രൻ പത്തനതിട്ടയിൽ മത്സരിക്കും എന്നത് തെറ്റായ വാർത്ത. പത്തനംതിട്ടയിൽ എൻഎസ്എസുമായി ചർച്ച നടത്തി അവരുടെ താല്പര്യം കൂടി കണക്കിൽ എടുത്ത് മാത്രം സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടുകയുള്ളൂ.
എൻഎസ്എസുമായി ചർച്ച നടത്താൻ ബിജെപി ദേശീയ സെക്രട്ടറി സത്യയെ ചുമതലപ്പെടുത്തുകയും ചെയ്തു. എൻഎസ്എസിന്റെ പിന്തുണയുള്ള സ്ഥാനാർഥി മാത്രമേ പത്തനതിട്ടയിൽ വരൂ എന്നാണ് കിട്ടുന്ന വിവരം .
വലിയ ഒച്ചപ്പാടുകള്‍ അണികളില്‍ നിന്നുവരെ ഉയര്‍ന്നതിന് ശേഷം പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുമെന്നകാര്യം ഉറപ്പായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി ശ്രീധന്‍പിള്ള ഔട്ടായിരിക്കുകയാണ് എന്നും വാർത്തകൾ പുറത്ത് വന്നിരുന്നു .
അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ നേതൃത്വമെടുക്കും. ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായോ എന്ന് അവരോട് ചോദിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.