പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‌ ബമ്പര്‍ അടിക്കും..67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.എറണാകുളത്ത് കണ്ണന്താനം കറുത്ത കുതിരയാവും

കൊച്ചി: പത്തനംതിട്ടയിൽ 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.കെ. സുരേന്ദ്രന്‌ ബമ്പര്‍ അടിക്കുന്ന വിജയം എന്നും നേതാക്കൾ ഉറപ്പിക്കുന്നു .കേരളത്തില്‍ പ്രവചനാതീത മണ്ഡലങ്ങളുടെ എണ്ണം ഇത്തവണ മുമ്പൊരിക്കലും ഉണ്ടാവാത്തവിധം കൂടുതലാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍പോലും സമ്മതിക്കുന്നു. ഫലം എങ്ങോട്ട്‌ തിരിയുമെന്നറിയാത്ത നാലു മണ്ഡലങ്ങളെങ്കിലും എണ്ണിക്കഴിയുകയാണ്‌ കേരളം. വടകര, ആലത്തൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ്‌ കൂടുതല്‍ ആകാംഷയേറ്റുന്ന ആ മണ്ഡലങ്ങള്‍. എല്ലാ അക്കവും ഒത്തുവരേണ്ടതുണ്ട്‌ ചില മണ്ഡലങ്ങളിലെങ്കിലും; അതാവട്ടെ പ്രവചനാതീതവും.

പത്തനംതിട്ടയില്‍ 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു എന്ന ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ കെ. സുരേന്ദ്രന്‌ വിജയം ഉറപ്പെന്ന് പ്രതീക്ഷ ഉണര്‍ത്തുന്നു. തൃശൂര്‍, ചാലക്കുടി, കാസര്‍ഗോഡ്‌ മണ്ഡലങ്ങളിലെ മല്‍സരാര്‍ഥികളും വോട്ടിങ്‌ മെഷീനിലെ ഭാഗ്യം എങ്ങോട്ട്‌ തിരിയുമെന്നറിയാതെ ദിവസങ്ങള്‍ എണ്ണുകയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യുഡിഎഫ് കോട്ടയായ എറണാകുളത്ത് അട്ടിമറി വിജയം സ്വന്തമാക്കാനാണ് എല്‍ഡിഎഫ് കരുത്തനായ പി രാജീവിനെ ഇറക്കിയത്. എന്നാല്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കുക ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലം മാറി വോട്ട് ചോദിച്ചത് അടക്കം തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയയിലും പുറത്തും ട്രോളുകള്‍ക്കിരയായിട്ടുണ്ട് കണ്ണന്താനം. എന്നാല്‍ 23ാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണന്താനം കറുത്ത കുതിരയായി മാറും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ ആയിരുന്നു. അന്ന് പാര്‍ട്ടിക്ക് മണ്ഡലം നല്‍കിയ വോട്ട് ഒരു ലക്ഷം തികച്ച് ഇല്ലായിരുന്നു. 99,003 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ഇക്കുറി ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കി. 2 ലക്ഷത്തിന് മുകളിൽ ഇക്കുറി കണ്ണന്താനം 2014ല്‍ ലഭിച്ചതിനേക്കാള്‍ 1,17,000 വോട്ടുകള്‍ അധികം നേടും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. എറണാകുളത്ത് ബിജെപി ഇതുവരെ കാഴ്ച വെച്ചതില്‍ വെച്ച് ഏറ്റവും മികച്ച വോട്ട് നേട്ടമായിരിക്കുമിത്. കണ്ണന്താനത്തിന് 2.17 ലക്ഷം വോട്ട് കിട്ടിയേക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

എറണാകുളത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് പാര്‍ട്ടി കണക്കുകള്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എറണാകുളത്ത് ലഭിച്ചത് 1,43,572 വോട്ടുകള്‍ ആയിരുന്നു. അന്നും ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേട്ടമുണ്ടാക്കിയത് തൃപ്പൂണിത്തുറയിലായിരുന്നു.എറണാകുളത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് പാര്‍ട്ടി കണക്കുകള്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എറണാകുളത്ത് ലഭിച്ചത് 1,43,572 വോട്ടുകള്‍ ആയിരുന്നു. അന്നും ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേട്ടമുണ്ടാക്കിയത് തൃപ്പൂണിത്തുറയിലായിരുന്നു.

കളമശ്ശേരി നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് 17,558 ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ അത് 24244 വോട്ടുകള്‍ ആയി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കണ്ണന്താനം കളമശ്ശേരിയില്‍ നിന്ന് 37000 വോട്ട് പിടിക്കുമെന്നാണ് ബിജെപിയുടെ കണക്ക്.

Top