പതജ്ഞലിയുടെ ആയൂര്‍വേദ ഉല്‍പ്പനങ്ങളില്‍ നാല്‍പ്പത് ശതമാനത്തോളം വ്യാജമെന്ന് പരിശോധനാഫലം

ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനകളുടെ പ്രിയപ്പെട്ട സ്വാമിയാണ് ബാബ രാംദേവ്.അദ്ദേഹത്തിന്റെ ഭക്ഷ്യോല്‍പ്പനങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ സര്‍വ്വ പിന്തുണയുമുണ്ട്. ഗുണനിലവാരത്തില്‍ തങ്ങള്‍ മുന്നിലാണെന്ന അവകാശ വാദത്തിലാണ് യോഗാ സ്വാമിയുടെ പതജ്ഞലി ഉല്‍പ്പനങ്ങല്‍ മാര്‍ക്കറ്റിലെത്തുന്നതെങ്കിലും ഗുണ നിലവാരം കുറവാണെന്നാണ് പല പരിശോധനാ ഫലങ്ങളും തെളിയിക്കുന്നത്.

ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുപ്രകാരം, ദിവ്യ ആംല ജ്യൂസും ശിവ്ലിംഗി ബീജും മായം കലര്‍ന്നതാണെന്ന് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതഞ്ജലിയുടേതുള്‍പ്പെടെ 40 ശതമാനത്തോളം ആയുര്‍വേദ ഉത്പന്നങ്ങളും മായം കലര്‍ന്നതാണെന്ന റിപ്പോര്‍ട്ടാണ് ഹരിദ്വാറിലെ ആയുര്‍വേദ ആന്‍ഡ് യുനാനി ഓഫീസിന്റെ കണ്ടെത്തല്‍. വിവരാവകാശപ്രകാരം ശേഖരിച്ച വിവരങ്ങളാണിത്. 2013-നും 2016-നും ഇടയ്ക്ക് ശേഖരിച്ച 82 സാമ്പിളുകളില്‍ 32 എണ്ണവും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. ഈ 32 എണ്ണത്തില്‍ പതഞ്ജലിയുടെ ദിവ്യ അംല ജ്യൂസും ശിവ്ലിംഗി ബീജും ഉള്‍പ്പെടും.

പശ്ചിമ ബംഗാളിലെ പബ്ലിക് ഹെല്‍്ത്ത് ലബോറട്ടറിയുടെ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സൈനിക കാന്റീനുകളില്‍ അംല ജ്യൂസ് വില്‍ക്കുന്നത് കഴിഞ്ഞമാസം മുതല്‍ വിലക്കിയിരുന്നു. ഉത്തരാഖണ്ഡ് സംസഥാന സര്‍ക്കാരിന്റെ ലാബ് റിപ്പോര്‍ട്ടിലും ജ്യൂസിന്റെ പിഎച്ച് വാല്യൂ അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിഎച്ച് വാല്യു എഴില്‍ത്താഴെയുള്ള വസ്തുക്കള്‍ കഴിച്ചാല്‍ അസിഡിറ്റിയും മറ്റാരോഗ്യപ്രശ്നങ്ങളുമുണ്ടാകാനിടയുണ്ട്.

ശിവ്ലിങ് ബീജിലും 31 ശതമാനത്തോളം മായം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാല്‍, ഈ ലാബ് റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് പതഞ്ജലിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ശിവ്ലിംഗി ബീജ് പ്രകൃതിദത്തമായ ഉത്പന്നമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.. പതംഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് പുറമെ, വേറെയും ആയുര്‍വേദ ഉത്പന്നങ്ങള്‍ മായംകലര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ വന്‍തോതില്‍ ആയുര്‍വേദമെന്ന പേരില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ആയുഷ് വിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷമേ വില്‍ക്കാവൂ എന്നാണെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഒട്ടേറെ വ്യാജ ഉത്പന്നങ്ങളും വിപണിയിലുണ്ട്.

Top