തത്സമയ അന്താരാഷ്ട്ര പണമിടപാടുകള്‍ ലഭ്യമാക്കാനായി പേടിഎം പേയ്മെന്‍റ് ബാങ്ക്-റിയ മണി ട്രാന്‍സ്ഫര്‍ പങ്കാളിത്തം

കൊച്ചി:  ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേള്‍ഡ്വൈഡിന്‍റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്‍റ്സ് ബാങ്കുമായി കൈകോര്‍ക്കും. ഇതനുസരിച്ച് പേടിഎമ്മിന്‍റെ മൊബൈല്‍ വാലറ്റിലേക്ക് ഇടപാടുകാരന് തത്സമയം വിദേശത്തുനിന്നു പണമയയ്ക്കാന്‍ സാധിക്കും. വിദേശത്തുനിന്നയ്ക്കുന്ന പണം തത്സമയം ഡിജിറ്റല്‍ വാലറ്റിലേക്ക് നേരിട്ട് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാറ്റ് ഫോമായി  ഇതോടെ പേടിഎം മാറി.

ഇന്ത്യയില്‍ കെവൈസി പൂര്‍ത്തിയാക്കിയിട്ടുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് റിയ മണി ട്രാന്‍സ്ഫര്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള 4,90,000-ലധികം റീട്ടെയില്‍ ശാഖകള്‍ എന്നിവയില്‍നിന്ന് ഇന്ത്യയിലെ പേടിഎം വാലറ്റിലേക്ക് തത്സമയം പണം അയയ്ക്കാം. ഇത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ  അനുഭവം ഉറപ്പാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അവര്‍ക്ക് ഡിജിറ്റല്‍ പ്രാപ്യതയും സൗകര്യവും ലഭ്യമാക്കുന്നതില്‍ റിയ മണിക്ക് അഭിമാനമുണ്‍െണ്ടന്ന്  യൂറോനെറ്റ് മണി ട്രാന്‍സ്ഫര്‍ സെഗ്മെന്‍റ് സിഇഒ ജുവാന്‍ ബിയാഞ്ചി പറഞ്ഞു.

ആഗോള പണമിടപാടു  ബ്രാന്‍ഡായ റിയ മണി ട്രാന്‍സ്ഫറുമായുള്ള പങ്കാളിത്തം    ഇന്ത്യന്‍ പ്രവാസികള്‍ക്ക് തത്സമയം നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് സമാനതകളില്ലാത്ത സൗകര്യമൊരുക്കിയിരിക്കാണെന്ന് പേടിഎം പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീഷ് കുമാര്‍ ഗുപ്ത  ചൂണ്ടിക്കാട്ടി.

മൊബൈല്‍ വാലറ്റ് വ്യവസായം പ്രതിദിനം 200 കോടി ഡോളറിന്‍റെ  ക്രയവിക്രയമാണ് ഇപ്പോള്‍ നടത്തുന്നത്. 2023-ഓടെ  വാര്‍ഷിക ഇടപാട് ഒരു ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് വിദ്ഗ്ധര്‍ കണക്കാക്കുന്നത്.  ലോകത്തെ 96 ശതമാനം രാജ്യങ്ങളിലും മൊബൈല്‍ വാലറ്റുകള്‍ ലഭ്യമാണ്. അതേസമയം ഈ രാജ്യങ്ങളിലെ ജനസംഖ്യയുടെ  മൂന്നിലൊന്നിനു താഴെ മാത്രമേ ബാങ്ക് അക്കൗണ്‍ണ്ടുകള്‍ ഉള്ളത്. മൊബൈല്‍ വാലറ്റ് സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള അഭൂതപൂര്‍വമായ അവസരമാണ് കൊണ്‍ണ്ടുവരുന്നത്.

Top