തിരുവനന്തപുരം:ഒടുവില്‍ പി.സി.ജോര്‍ജ് നയം വ്യക്തമാക്കി. എംഎല്‍എ. പതിമൂന്നാം നിയമസഭയുടെ സമ്മേളനത്തില്‍ ഇനി പങ്കെടുക്കില്ല. രാജിവച്ചതിനുശേഷം കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് തീരുമാനമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.
രാജിവയ്ക്കുന്നതിനുള്ള സമയം നിശ്ചയിച്ചിട്ടില്ല. എത്രയുംവേഗം രാജിവയ്ക്കണമെന്നാണ് ആഗ്രഹം. ഇടതുപക്ഷമാണ് ശരിയെന്ന് തനിക്കിപ്പോള്‍ മനസിലായെന്നും പി.സി. ജോര്‍ജ് പറഞ്ഞു.കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം നല്‍കിയ പരാതിയില്‍ സ്പീക്കറുടെ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് രാജിവയ്ക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി ജോര്‍ജ് രംഗത്തെത്തിയത്. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ജോര്‍ജിനെതിരെ മൊഴി നല്‍കിയിരുന്നു.