വിഷ്ണുനാഥും സിദ്ധിഖും ബാബുവും എംഎം ഹസ്സനും ഉമ്മന്‍ ചാണ്ടിയുടെ വേണ്ടപെട്ടവര്‍; തോല്‍വില്‍ ഇരുട്ടടികിട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ തന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന സഹപ്രവര്‍ക്കരൊക്കെ തോറ്റു. കോണ്‍ഗ്രസ് വെറും 21 സീറ്റിലേയ്ക്ക് ഒതുങ്ങിയതിന്റെ പിന്നലെ തന്റെ പ്രിയപ്പട്ടവരുടെ കനത്ത പരാജയവും ഉമ്മന്‍ചാണ്ടിയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പരാജയമായി മാറുകയാണ്

മന്ത്രി കെ ബാബുവിന്റെയും വിഷ്ണുനാഥിന്റെയും ടി സിദ്ദിഖിന്റെയും പരാജയമാണ് ഇതില്‍ ഏറെ ശ്രദ്ധേയം.
ഉമ്മന്‍ചാണ്ടിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ബെന്നി ബഹനാന് സീറ്റ് ലഭിക്കാതെ മാറിനില്‍ക്കേണ്ടി വന്നു. ബാര്‍കോഴയില്‍ രാജി നല്‍കിയിട്ടും സ്വീകരിക്കാതെ ഉമ്മന്‍ചാണ്ടി സംരക്ഷിച്ച കെ ബാബുവിനെ അവസാനം ജനകീയകോടതി തറപറ്റിച്ചു. ചെങ്ങന്നൂരില്‍ മൂന്നാം തവണ ജയത്തിനായി പൊരുതിയ വിഷ്ണനാഥ് എല്‍ഡിഎഫിനോട് തോറ്റു. കുന്ദമംഗലത്ത് ഉമ്മന്‍ചാണ്ടി ഇടപെട്ട് സീറ്റ് തരപ്പെടുത്തിയ ടി സിദ്ദിഖും ദയനീയമായി വീണു. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ചാനല്‍ചര്‍ച്ചയിലും മറ്റും ചാവേറായി പൊരുതുന്നതില്‍ എക്കാലത്തും മുമ്പന്തിയിലാണ് ഇവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയുടെ ബുദ്ധികേന്ദ്രമായ എം എം ഹസ്സന്‍ ചടയമംഗലത്ത് 21,928 വോട്ടിനാണ് ് തോറ്റത്. ആറന്മുളയില്‍ വീണാജോര്‍ജിനോട് തോറ്റ ശിവദാസന്‍നായരും കൊച്ചിയില്‍ തോറ്റ ഡൊമിനിക് പ്രസന്റേഷനും ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനാണ്. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൌക്കത്തിന്റെ തോല്‍വിയും ഉമ്മന്‍ചാണ്ടിക്ക് വലിയ ആഘാതമായി. ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫിന്റെ വിജയം മാത്രമാണ് ആഘാതത്തിനിടയിലും ഉമ്മന്‍ചാണ്ടിക്ക് ചെറിയ ആശ്വാസം.

Top