ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു.  82 വയസായിരുന്നു.   ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ  ആശുപത്രിയിലായിരുന്നു.

വൻകുടലിലെ കാൻസറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു.  വ്യാഴാഴ്ച സാവോപോളോയിലെ ഐൻസ്റ്റീൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോകകപ്പ് നടന്ന സമയത്ത് പെലെ സാവോപോളോയിലെ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ച് നല്ല റിപ്പോർട്ടായിരുന്നില്ല പുറത്തുവന്നിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെലെയുടെ മരണം ഫുട്ബോൾ ആരാധകർക്ക് ദുഃഖ വാർത്ത തന്നെയാണ്. കഴിഞ്ഞവർഷം ക്യാൻസറിന് ശസ്ത്രക്രിയക്ക് വിധേയനായ പെലെ ശേഷം കീമോതെറാപ്പിയും ചെയ്തിരുന്നു. ബ്രസീലിലെ പ്രശസ്ത ക്ലബ് ആയ സാൻറോസിന് വേണ്ടി കാഴ്ച വച്ച മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു 1957 ൽ പെലെ ദേശീയ ടീമിലെത്തിയത്.

അർജന്റീനയ്‌ക്കെതിരെ കളിച്ചുകൊണ്ടായിരുന്നു താരം അന്താരാഷ്ട്ര ഫുടബോളിൽ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും അന്നും ഒരു ഗോൾ നേടാൻ പെലെക്ക് കഴിഞ്ഞിരുന്നു.

ശേഷം 1958 ൽ ബ്രസീൽ ആദ്യ ലോകകപ്പ് സ്വന്തമാക്കുമ്പോൾ നിർണായക സാന്നിധ്യമായി പെലെയും ഉണ്ടായിരുന്നു.  പരിക്കിനോട് മല്ലിട്ടുകൊണ്ടായിരുന്നു പെലെ ആ ലോകകപ്പ് കളിച്ചത്. ആ വർഷത്തെ ലോകകപ്പ് സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക് നേടിയ പെലെ ചരിത്രത്തിലെ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.  കന്നി ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ  മികച്ച യുവ താരമായി പെലെയെ തിരഞ്ഞെടുത്തു.

ശേഷം 1962 ലും 1970 ലും പെലെ ബ്രസീലിനായി ലോകകപ്പിൽ മുത്തമിട്ടു. ശേഷം അവസാനമായി കളിച്ച ലോകകപ്പിൽ ഗോൾഡൻ ബോളും പെലെ സ്വന്തമാക്കിയിരുന്നു. മൂന്ന് ലോകകപ്പ് നേടിയിട്ടുള്ള ഒരേയൊരു തരാം ഇന്നും പെലെ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

1957 ൽ തുടങ്ങിയ അന്താരാഷ്ട്ര കരിയർ 1971 ലായിരുന്നു പെലെ അവസാനിപ്പിച്ചത്. അവസാനമായി താരം ജേഴ്സിയണിഞ്ഞത് യൂഗോസ്ലോവാക്യക്കെതിരെ ആയിരുന്നു.  92 കളികളിൽ നിന്നും 77 ഗോളുകൾ സ്വന്തമാക്കിയതിന് ശേഷമായിരുന്നു അത്. ശേഷം ക്ലബ് ഫുടബോളിൽ സജീവമായിരുന്ന പെലെ 1977 ൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിക്കുകയായിരുന്നു.  ഇതെനിനെല്ലാം പുറമെ ഗിന്നസ് ലോക റെക്കോർഡും പെലെ സ്വന്തമാക്കിയിരുന്നു.

Top