
തിരുവവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് നുണപരിശോധനയില്ല. ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടി ഇന്നും കോടതിയില്‍ ഹാജരായില്ല. നുണപരിശോധനയില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി ഹാജരാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പോസ്കോ കോടതി നടപടികള്‍ അവസാനിപ്പിച്ചു. പെണ്‍കുട്ടിയെ ശാസിക്കുകയും ചെയ്തു. ഇനി കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്നാല്‍ കേസ് തള്ളുമെന്ന മുന്നറിയിപ്പും കോടതി മുന്നറിയിപ്പ് നല്‍കി.യുവതിയുടെ അനുമതിയില്ലാതെ കേസിൽ നടപടികൾ സ്വീകരിക്കാൻ കോടതിക്ക് സാധിക്കാത്തതിനാൽ തുടർ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. അടുത്ത പ്രാവശ്യം നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി പെണ്‍കുട്ടിയെ ശാസിച്ചു. ഇതു രണ്ടാം തവണയാണ് പെണ്‍കുട്ടി കോടതിയില്‍ ഹാജരാകാതിരിക്കുന്നത്.
പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നാണ് കേസില്‍ ആദ്യം പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. തന്‍റെ കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേസില്‍ വാദിയായ യുവതി തുടര്‍ച്ചയായി മൊഴിമാറ്റിയതിനെ തുടര്‍ന്ന് നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ടുതവണ നുണപരിശോധന വേണോ വേണ്ടയോ എന്ന് നിലപാടറിയിക്കാന്‍ കോടതി അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അന്വേഷണ സംഘത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ യുവതി ഹാജരാകാത്തതിനെ തുടര്‍ന്ന് ഹര്‍ജിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിക്കുകയായിരുന്നു. യുവതിയുടെ അനുമതിയില്ലാതെ കേസില്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതിക്ക് സാധിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസില്‍ യുവതിക്കെതിരെയും ചില തെളിവുകള്‍ ലഭിച്ചിരുന്നുവെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിരുന്നില്ല.നുണപരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിച്ച സാഹചര്യത്തില്‍ പൊലീസ് നിലപാട് നിര്‍ണായകമാകും.