നായകൾക്കും പെൻഷൻ പദ്ധതിയുമായി മുംബൈ പോലീസ്

മുംബൈ: വിരമിച്ച പൊലീസ് നായ്ക്കൾക്ക് പെൻഷൻ ഏർപ്പെടുത്താനുള്ള മുംബൈ പൊലീസിന്റെ നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. സ്‌ഫോടന വസ്തുക്കൾ കണ്ടെത്താനും നിർവീര്യമാക്കുന്നതിനുമുള്ള ഡോഗ് സ്‌ക്വാഡിലെ പൊലീസ് നായ്ക്കൾ സാധാരണ 8-10 വർഷത്തെ സേവനത്തിനു ശേഷമാവും വിരമിക്കുക.

വിരമിച്ചതിനു ശേഷം അവ‌‌യെ‌ ദത്തെടുക്കാൻ തയാറുള്ളവർക്ക് ഇതിനു നിയോഗിച്ച സമിതിയുടെ തീർപ്പനുസരിച്ച് കൈമാറുകയാണ് പതിവ്. ഇങ്ങനെ കൈമാറുന്ന നായ്ക്കളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് പെൻഷൻ നൽകാനുള്ള ആലോചന. നിലവിൽ 52 നായ്ക്കൾ മുംബൈ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top