ഹൃത്വിക് റോഷനെതിരെയും ആരോപണം; മുമ്പേയുള്ള പ്രശ്‌നമെന്ന് ബോളിവുഡ് ആരാധകര്‍

മീടൂ ആരോപണത്തില്‍പെട്ട് പ്രമുഖ നടന്‍ ഹൃത്വിക് റോഷന്‍. പ്രശസ്ത നടി കങ്കണ റണാവതാണ് ഹൃത്വികിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ വളരെ മുന്നേ തന്നെ കങ്കണ ഇത്തരം ആരോപണം ഹൃത്വികിനെതിരെ ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടേയും ചിത്രങ്ങളും പ്രചരിച്ചിരുന്നു

നടന്‍ ഹൃത്വിക് റോഷനൊപ്പം ജോലി ചെയ്യരുതെന്നാണ് കങ്കണ റണാവത്ത് ഇപ്പോള്‍ പറഞ്ഞുവച്ചത്. സംവിധായകന്‍ വികാസ് ബാലിനെതിരേ കങ്കണയും ഒരു യുവതിയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൃത്വിക് തന്റെ നിലപാട് പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ലൈംഗികാരോപണം നേരിടുന്ന സംവിധായകന്‍ വികാസ് ബാലിനൊപ്പം ഇനി സഹകരിക്കാനാകില്ലെന്ന് ഹൃത്വിക് വ്യക്തമാക്കി. ഹൃത്വിക് ഏറ്റവും പുതിയ റിലീസ് സൂപ്പര്‍ 30 ഒരുക്കിയത് ബാലാണ്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികാസ് ബാല്‍ വിവാദത്തില്‍ സിനിമാമേഖലയെടുത്തിരിക്കുന്ന നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഹൃത്വികിനെയും ഉദ്ദേശിച്ചാണ് ഞാന്‍ ഇത് പറയുന്നത്. അയാള്‍ക്കൊപ്പവും ആരും ജോലി ചെയ്യരുത്- കങ്കണ പറഞ്ഞു.

ഹൃത്വികിനെതിരേ കങ്കണ നേരത്തേ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. എന്നാല്‍ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് ആ കേസില്‍ നടപടി എടുത്തില്ല. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വികിനെതിരേ രംഗത്ത് വന്നു.

കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്ത് വിട്ടത്.

എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പറഞ്ഞ് ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാര്‍ട്ടിയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകള്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞതായി വക്താവ് ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതല്‍ ചിത്രങ്ങളുമായി രംഗത്ത് വന്നു.

kangana3

2015ല്‍ ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഗോവയില്‍ വെച്ച് ബാല്‍ പീഡിപ്പിച്ചതായി ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെ ബാലിനെതിരേ കങ്കണയും രംഗത്തെത്തി. കങ്കണയുടെ കരിയറിലെ വഴിത്തിരിവായ ‘ക്വീന്‍’ എന്ന ചിത്രം ഒരുക്കിയത് ബാലായിരുന്നു. ചിത്രത്തില്‍ ബാലിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് അയാള്‍ എപ്പോഴും പറയുമെന്നും കങ്കണ ആരോപിച്ചു.

Top