ജനരോഷം ആലി കത്തുന്നു നാ​ട്ടു​കാ​ര്‍ ദിലീപിന്റെ “​ദേ പു​ട്ട്’ അ​ടി​ച്ചു ത​ക​ര്‍​ത്തു.രാത്രി ഭക്ഷണം നിരസിച്ച്‌ ദിലീപ്!

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിനു പിന്നാലെ നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റിനു നേര്‍ക്ക് ആക്രമണം. ദിലീപിന്‍റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളിയിലെ “ദേ പുട്ട്’ എന്ന റെസ്റ്റോറന്‍റാണ് നാട്ടുകാര്‍ അടിച്ചു തകര്‍ത്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദിലീപിന്‍റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഹോട്ടലിനു നേര്‍ക്ക് ആക്രമണമുണ്ടായത്.

അതേസമയം, ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാലക്കുടിയിലെ ദിലീപിന്‍റെ തിയറ്റര്‍ സമുച്ചയത്തിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഇവിടെയും പോലീസ് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ സൂപ്പര്‍താരം ദിലീപ് പോലീസിന് മൊഴി നല്‍കി. നടിയോട് തനിക്ക് പകയുണ്ടെന്ന് ദിലീപ് പോലീസിനോട് പറഞ്ഞതായി ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് ഇരയായ നടിയോട് തനിക്ക് വ്യക്തിവിരോധം ഉള്ളതായി ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തന്‍റെ കുടംബജീവിതം തകരാന്‍ ഈ നടി കാരണമായി എന്നാണത്രെ താരം പറയുന്നത്.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ തവണയാണ് ദിലീപ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. വൈകുന്നേരത്തോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിലീപ് രാത്രി പോലീസുകാര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു എന്നാണ് അറിയുന്നത്.

മൂന്ന് വര്‍ഷം മുന്പാണത്രെ ദിലീപ് നടിയെ ആക്രമിക്കാനായി പള്സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത്. ആക്രണത്തിനുള്ള ടീമിനെ തയ്യാറാക്കിയത് സുനി തന്നെയാണ് എന്നാണ് അറിയുന്നത്. ആക്രമണം കഴിഞ്ഞ ശേഷം മെമ്മറി കാര്‍ഡ് ദിലീപിന്‍റെ ബന്ധുവിനെ ഏല്‍പ്പിക്കുകയായിരുന്നത്രെ.നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണ് എന്ന് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് പള്‍സര്‍ സുനി നേരത്തെ ദീലിപിന്‍റെ മാനേജരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്‍െറ ചുവട് പിടിച്ചാണ് പോലീസ് മുന്നോട്ട് നീങ്ങിയത്.

Top