ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ ഹര്‍ജി

ന്യൂഡല്‍ഹി: ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ആശിഷ് മിശ്രയ്ക്കു ജാമ്യം അനുവദിച്ചതു ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷിന് ഇക്കഴിഞ്ഞ പത്തിനാണ്‌ െഹെക്കോടതി ജാമ്യം അനുവദിച്ചത്.

ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാത്ത പശ്ചാത്തലത്തിലാണ് നേരിട്ടു പരമോന്നത നീതിപീഠത്തെ സമീപിച്ചതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. മന്ത്രിപുത്രനെതിരേ തെളിവുകളുടെ നീണ്ടനിര തന്നെ ഉണ്ടായിരിക്കെയാണ് അലാഹബാദ്‌ െഹെക്കോടതി ജാമ്യം അനുവദിച്ചതെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റകൃത്യത്തിന്റെ ഹീനത കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും ഹര്‍ജിയിലുണ്ട്. കുറ്റപത്രത്തിലെ മതിയായ തെളിവുകള്‍, കൊല്ലപ്പെട്ട കര്‍ഷകരെയും സാക്ഷികളെയും അപേക്ഷിച്ച് പ്രതിക്കുള്ള സ്വാധീനം, നിയമത്തിന്റെ പിടിയില്‍നിന്നു വഴുതാനുള്ള സാധ്യത, സാക്ഷികളെ സ്വാധീനിച്ചു തെളിവുകള്‍ അട്ടിമറിക്കാനുള്ള സാധ്യത എന്നിവയൊന്നും പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ സമരംചെയ്ത കര്‍ഷകര്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറിയത് കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ്. ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലായത്.

Top