മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ പരമാര്‍ശം നടത്തിയതിനാണ് മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരണ ഘടനയുടെ ഷെഡ്യൂള്‍ 3 പ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണ് മമത ബാനര്‍ജി നടത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇന്ത്യയുടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക സമിതിയെ വിടണമെന്ന മമതയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനയുടെ പരമാധികാരത്തിനെതിരെയുള്ള പ്രസ്താവനയാണിത്. ഭരണഘടനക്കെതിരെ പ്രസ്താവന നടത്തിയ ഒരു വ്യക്തിയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top