സംസ്ഥാനത്ത് ക്രമസമാധാനം താറുമാറാകുന്നു ; ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകരുന്നു. ഗുണ്ടകളുടെ ആക്രമണങ്ങൾ ഇപ്പോൾ പോലീസ് സ്റ്റേഷനിലും. ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ അക്രമികളുടെ പെട്രോൾ ബോംബാക്രമണം.

ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി പൊലീസ് നിരവധി വീടുകളിൽ പരിശോധന നടത്തിയിരുന്നു.

ഇതിലുള്ള പ്രതികാരമായിട്ടാവാം പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടന്നത് എന്നാണ് സൂചന. അക്രമണത്തിന് പിന്നാലെ കാട്ടാക്കട പൊലീസ് ഡിവിഷന് കീഴിലെ മുഴുവൻ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ ഉദ്യോ​ഗസ്ഥ‍ർ ആര്യങ്കോട് എത്തിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ ഗുണ്ടാ ഗ്യാങ്ങുകൾ പോലീസിനെ നോക്കുകുത്തികളാക്കുകയാണ്. കോട്ടയത്ത് യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടതിന്റെ ഞെട്ടൽ നാട്ടുകാരിൽ നിന്ന് ഇത് വരെ മാറിയിട്ടില്ല.

Top