തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍ വില 80 രൂപയുടെ തൊട്ടടുത്തെത്തി. തലസ്ഥനത്ത് ഇന്നത്തെ ഡീസല്‍വില 79.88 രൂപയാണ്. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 90 ഉം കടന്ന് കുതിക്കുകയാണ്. മുബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ ഇവയുടെ വില യഥാക്രമം 90.75 ഉം 79.23 ഉം ആയി.
ഇന്ധന വില വര്‍ധന തുടരുന്നു; ഡീസല്‍ വില 80 രൂപയിലേക്ക്
Tags: petrol price hike