
ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കേന്ദ്രം ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതിയ വില നിലവില്‍ വന്നു.അന്താരാഷ്ട്ര തലത്തില്‍ വില കൂടുന്നതിന്റെ പ്രത്യാഘാതം തടയാനാണ് എക്‌സൈസ് തീരുവ കുറച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇതുവഴി കേന്ദ്ര ഖജനാവിന് 26,000 കോടി രൂപയുടെ നഷ്ടമുണ്ടാകും.പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറയുന്നത്.
Tags: petrol price