പെട്രോളിന് വില കുറച്ച് ആന്ധ്ര സര്‍ക്കാര്‍; സഹിക്കുന്നത് 1120 കോടിയുടെ നഷ്ടം; രണ്ട് രൂപ കുറച്ച് ഉത്തരവിറക്കി

ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ പെട്രോളിനും, ഡീസലിനും വില കുറച്ചു. ലിറ്ററിന് 2 രൂപയാണ് കുറച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിങ്കളാഴ്ച നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

‘ഇന്ധന വില കൂടിയതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഇന്ധന വില 2 രൂപ കുറയ്ക്കുന്നതിലൂടെ ചെറിയ ആശ്വാസം അവര്‍ക്ക് നല്‍കാനാവും. ഇത്തരത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിന് 1,120 കോടിയുടെ നഷ്ടമുണ്ടാവും. എന്നാല്‍ ആ ബാദ്ധ്യത ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്-ചന്ദ്രബാബു നായിഡു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ ഇന്ധന വില ലിറ്ററിന് 2.5 രൂപ വീതം കുറച്ചത്. വാറ്റ് നികുതി നാല് ശതമാനം കുറച്ചതോടെയാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് 2.5 രൂപ കുറഞ്ഞത്.

ഇതിനു പിന്നാലെയാണ് ആന്ധ്രപ്രദേശും ഇന്ധന വില കുറച്ചത്

Top