രാജ്യത്ത് വൻ വിലക്കയറ്റം..!! പെട്രോൾ വില കുതിച്ചുയരുന്നു…!! പച്ചക്കറി വിലയും കുതിക്കുന്നു

ന്യൂഡൽഹി: കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പെട്രോൾ വിലയിൽ രണ്ട് രൂപയുടെ വർദ്ധനവ്. സാധാരണക്കാരന്റെ വയറ്റത്തടിച്ച് രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും കുതിക്കുകയാണ്. കോർപ്പറേറ്റ് ടാകസ് കുറക്കുന്നത് വ്യാപാര കമ്മി കൂട്ടുമെന്ന് നേരത്തെ ധന കാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രശ്നത്തിന് പരിഹാരം കാണാതെ വലയുകയാണ് ബിജെപി സർക്കാർ.

മുംബയിൽ ഇന്ന് പെട്രോളിന് പതിനഞ്ച് പൈസകൂടി ലിറ്ററിന് 80 രൂപ കടന്നു. ഡൽഹിയിൽ 74.34,​കൊൽക്കത്ത 77.03,​ ചെന്നൈയിൽ 77.28 എന്നിങ്ങനെയാണ് ലിറ്ററിന് ഇന്നത്തെ വില. അതേസമയം കൊച്ചിയിൽ 76.42 രൂപയും, ഡീസലിന് പത്ത് പൈസ കൂടി 70.99 രൂപയുമാണ് ഇന്നത്തെ വില.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്കരണശാലയ്ക്കും നേരെയുണ്ടായ ഡ്രോണാക്രമണത്തിന് തൊട്ടുപിന്നാലെയുണ്ടായ എണ്ണ പ്രതിസന്ധി ഇന്ത്യൻ വിപണിയെ ബാധിക്കില്ലെന്ന് അധികൃതർ പറയുമ്പോഴും എണ്ണവിലയിൽ ഉണ്ടാകുന്ന ഈ വർദ്ധനവ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അതേസമയം ഇന്ധനവിലയ്ക്കൊപ്പം തന്നെ രാജ്യത്ത് പച്ചക്കറി വിലയും കുതിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 19 രൂപയായിരുന്നു ഉള്ളിയുടെ വില. സംസ്ഥാനത്ത് ശരാശരി വില കിലോയ്ക്ക് 55 രൂപ. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സവാള പ്രധാനമായും കേരളത്തിലെത്തുന്നത്. ഉത്തരേന്ത്യയിലെ അത്ര വിലക്കയറ്റം ഈ സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തതുകൊണ്ടാണ് കേരളത്തിലും സ്ഥിതി അത്ര ഭീകരമാകാത്തത്. വിലക്കയറ്റത്തിന് തൊട്ടുമുമ്പ് 33 രൂപയായിരുന്നു സവാള വില.

ഉള്ളിക്ക് പിന്നാലെ തക്കാളി വിലയിലും വൻ വർദ്ധനാവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡൽഹിയിൽ ദിവസങ്ങൾക്കുള്ളിൽ വിലയിൽ 70 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തക്കാളി വിലയിൽ ഇനിയും വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം തക്കാളിച്ചെടികൾ നശിച്ചതാണ് വില കൂടാൻ കാരണമായതെന്നാണ് കർഷകർ പറയുന്നത്.

Top