പെട്രോളില്‍ നിന്ന് എനിക്കു കിട്ടിയ ലാഭം മോദിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക്: ഒന്‍പതു പൈസയുടെ ചെക്ക് കൈമാറി

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് രാജ്യത്തെ ഇന്ധനവില. പ്രതിദിന വില മാറ്റുന്ന സംവിധാനം നിലവില്‍ വന്നതോടെയാണ് വില വലിയ രീതിയില്‍ കൂടിയത്. ഇന്ധനവില വലിയ രീതിയില്‍ കൂടുന്നതിനെതിരെ തെലുങ്കാനയില്‍ നിന്നുള്ള വി.ചന്ദ്രയ്യ നടത്തിയ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഒമ്പത് പൈസയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് ഇന്ധന വില വര്‍ധനവില്‍ ചന്ദ്രയ്യ പ്രതിഷേധം രേഖപ്പെടുത്തിയത്.

നിങ്ങള്‍ ഒമ്പത് പൈസ പെട്രോളിന് കുറിച്ചു. പെട്രോള്‍ വില കുറഞ്ഞതില്‍ നിന്ന് എനിക്ക് ലാഭം കിട്ടിയ തുക താന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് എന്നറിയിച്ചാണ് ചന്ദ്രയ്യ ഒമ്പത് പൈസയുടെ ചെക്ക് കൈമാറിയത്. ജില്ല കലക്ടര്‍ ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ചന്ദ്രയ്യയുടെ വ്യത്യസ്തമായ പ്രതിഷേധം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ധന വില വര്‍ധിക്കുമ്പോഴും അതിലുടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അധിക നികുതിയിലുടെ ലഭിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ഇതിന് ന്യായമായി പറഞ്ഞത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാടിനെ കൂടിയാണ് പരോക്ഷമായി ചന്ദ്രയ്യ കളിയാക്കിയിരിക്കുന്നത്.

Top