കസ്റ്റമറല്ലാത്തതിനാല്‍ വിദേശവനിതക്ക് ടോയിലറ്റ് സൗകര്യം നല്‍കില്ലെന്ന് കോട്ടയത്തെ പെട്രോള്‍ പമ്പുടമ

കോട്ടയം: മലയാളികളെ മൊത്തം നാണകെടുത്തി കോട്ടയത്തെ പെട്രേള്‍ പമ്പുടമ. സ്ത്രീകളുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം നല്‍കാതെ ആട്ടിപായിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു.

പൊന്‍കുന്നത്തുള്ള എസ് ആര്‍ പെട്രോള്‍ പമ്പുടമയാണ് ടോയിലറ്റ് സൗകര്യം നിഷേധിച്ചത്. പ്രധാനപാതകളിലെ പെട്രോള്‍ പമ്പുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം നിര്‍ബന്ധമായി നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇവിടെ പമ്പുടമ പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യം നിഷേധിക്കുകയാണ് ചെയ്തത്. പമ്പുടമ പ്രാഥമിക സൗകര്യം നിഷേധിക്കുന്നത് ചിത്രീകരിച്ച വീഡിയോ ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പമ്പുടമയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പമ്പില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം കൊടുക്കുന്നത് പെട്രോള്‍ അടിക്കുന്ന കസ്റ്റമേഴ്‌സിന് മാത്രമാണെന്ന് വീഡിയോയില്‍ പമ്പുടമ പറയുന്നു. ഇവിടെ വെള്ളത്തിനു പ്രശ്നമുണ്ടെന്നും കാശ് കൊടുത്താണ് വെള്ളം ടാങ്കില്‍ അടിക്കുന്നതെന്നും ഉടമ പറയുന്നു. ‘നീ പോയി വീഡിയോ പിടിച്ച് എന്താന്ന് വച്ചാ ഉണ്ടാക്കടോ’ എന്നും ഉടമ വീഡിയോ പിടിച്ചയാളോട് പറയുന്നുണ്ട്.

ഓരോതവണയും നമ്മള്‍ ഡീസലോ പെട്രോളോ വാങ്ങുമ്പോള്‍ ആറുപൈസയും നാലുപൈസയും വീതം ഓരോ ലിറ്ററിനും നല്‍കുന്നുണ്ടെന്നും ഇത് പമ്പുകളില്‍ മതിയായ ടോയിലറ്റ് സൗകര്യം ഒരുക്കാന്‍ വേണ്ടിയാണെന്നും സോഷ്യല്‍മീഡിയയില്‍ വീഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്. ടോയിലറ്റ് സൗകര്യം നല്‍കാത്ത പമ്പുകള്‍ക്കെതിരെ പരാതിപ്പെട്ടാല്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Top